
മുല്ലക്കാനം–എല്ലക്കൽ റോഡ്: ജീവൻ പണയം വച്ചാണ് യാത്ര! കുഞ്ചിത്തണ്ണി ∙ ഒച്ചിന്റെ വേഗത്തിൽ പുരോഗമിക്കുന്ന മുല്ലക്കാനം–എല്ലക്കൽ റോഡിലൂടെ വാഹനങ്ങളിൽ സ്കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർഥികളുടെ യാത്ര മഴയ്ക്കു ശേഷം കൂടുതൽ ദുഷ്കരമായി.
റോഡ് കുത്തിപാെളിച്ചപ്പോൾ ഉണ്ടായ കുഴികളിലെല്ലാം ചെളി നിറഞ്ഞ അവസ്ഥയിലാണ്. പത്തിലധികം സ്കൂൾ ബസുകൾ കടന്നു പോകുന്ന വഴിയാണിത്. ചെളിയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ ബ്രേക്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ തെന്നി നീങ്ങുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കാെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു.മഴ പെയ്താൽ തേക്കിൻകാനം മുതൽ കാെച്ചുമുല്ലക്കാനം വരെയുള്ള ദൂരത്ത് ഇരുചക്രവാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.
പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ പാറ മക്ക് ഇട്ട് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കരാറെടുത്ത സ്ഥാപനത്തോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു.മുല്ലക്കാനം മുതൽ എല്ലക്കൽ വരെ 7 കിലോമീറ്ററോളം വരുന്ന റോഡ് 39 കോടി രൂപ മുടക്കിയാണ് നിർമിക്കുന്നത്. നിർമാണം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും ഉടനെയാെന്നും പുതിയ റോഡ് യാഥാർഥ്യമാക്കുന്നതിന് കരാർ കമ്പനിക്കും പാെതുമരാമത്ത് വകുപ്പ് അധികൃതർക്കും താൽപര്യമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]