പെരുമ്പാവൂർ∙ഫെഡറൽ ബാങ്കിന്റെ മാറമ്പിള്ളിയിലെ എടിഎം തകർത്ത് കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ 2 പേർ പിടിയിൽ. സമീപവാസികളായ കുടുംബം ഇവരെ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. ഇടുക്കി കൊടുവേലി മണ്ഡപത്തിൽ സുജിത് ബാബു (26), കൊല്ലം ശൂരനാട് സൗത്ത് പാലത്തിട്ടത്തറയിൽ അനന്തു(24) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമം നടക്കുമ്പോൾ അലാം മുഴങ്ങിയതിനെ തുടർന്ന് ബാങ്കിന്റെ ഹെഡ് ഓഫിസിൽ നിന്ന് പെരുമ്പാവൂർ പൊലീസിനെ അറിയിച്ചു.
എടിഎമ്മിൽ ശുചീകരണ ജോലി ചെയ്യുന്ന സമീപവാസിയായ നെല്ലിക്കൽ വീട്ടിൽ ഷെറീനയെയും ബാങ്ക് അധികൃതർ ഇതോടൊപ്പം വിവരം അറിയിച്ചു. ഷെറീന, ഭർത്താവ് ഓട്ടോ ഡ്രൈവറായ സലാം, മകൻ മുഹമ്മദ് അസ്ലം എന്നിവരേയും കൂട്ടി എടിഎമ്മിൽ എത്തുകയും മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. അപ്പോഴേയ്ക്കും പൊലീസ് സ്ഥലത്തെത്തി. ഒരാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

