കളമശേരി ∙ നഗരസഭയുടെ ചിൽഡ്രൻസ് സയൻസ് പാർക്കിൽ പുതിയ റൈഡുകളും വിനോദോപാധികളും തയാറാവുന്നു. 29 റൈഡുകളാണു തയാറാവുന്നത്.
പാർക്കിനു മുന്നിലുള്ള വിശാലമായ തടാകം ഉപയോഗപ്പെടുത്തിയുള്ള റൈഡുകളും ഒരുക്കിയിട്ടുണ്ട്. വട്ടിയൂർക്കാവ് യൂത്ത് ബ്രഗേഡ് ഒൻട്രപ്രനർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) സഹകരണത്തോടെയാണ് റൈഡുകൾ ഒരുക്കുന്നത്. ഇവയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 78 ശതമാനം സൊസൈറ്റിക്കും 22 ശതമാനം നഗരസഭയ്ക്കുമെന്നാണു കരാർ.
15 വർഷത്തേക്കാണ് സൊസൈറ്റിയുമായി നഗരസഭ കരാർ ഒപ്പിട്ടിട്ടുള്ളത്. സൊസൈറ്റിയുടെ ചെലവിൽ ആരംഭിച്ചിട്ടുള്ള റൈഡുകളിൽ മാത്രമാണ് കരാർ.
ഫ്ലോട്ടിങ് ബ്രിജ്, പെഡൽ ബോട്ടിങ്, കയാക്കിങ്, സ്കൈ സൈക്കിൾ, സിപ് ലൈൻ, ഒക്ടോപസ് റൈഡിങ്, ഡാഷിങ് കാർ, വിആർ ഗെയിം, മസാജിങ് ചെയർ, ട്രാക്ക്ലസ് ട്രെയിൻ, ഫിഷ് സ്പാ, ഗൺ ഷൂട്ട്, വോർട്ടെക്സ് ടണൽ തുടങ്ങി 29 പുതിയ റൈഡുകളാണ് തയാറാക്കിയിട്ടുള്ളത്. ഇവ ഉപയോഗിക്കുന്നതിനുള്ള നിരക്കും കോംബോ നിരക്കുകളും കൗൺസിൽ യോഗം തീരൂമാനിച്ചു.
നഗരസഭയും മാറ്റങ്ങൾ വരുത്തും
കളമശേരി ∙ ചിൽഡ്രൻസ് സയൻസ് പാർക്കിൽ നഗരസഭയും മാറ്റങ്ങൾ വരുത്തും.
കുട്ടികൾ ഉപയോഗിക്കുന്ന തുരുമ്പെടുത്തതും കേടായതുമായ എല്ലാ കളിയുപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കും. പാർക്ക് പ്രകാശമാനമാക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങൾ സ്ഥാപിച്ചിരിക്കുന്നിടത്തു വെള്ളക്കെട്ടും അപകടാവസ്ഥയും ഒഴിവാക്കുന്നതിനു മണൽ നിറയ്ക്കും.
പാർക്ക് ശുചീകരണം കാര്യക്ഷമമാക്കും. പാർക്കിന്റെ അതിർത്തികളിൽ വളർന്നു നിൽക്കുന്ന കാട് മുഴുവനായും നീക്കം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]