
ആശ വർക്കർമാർക്ക് ഐക്യദാർഢ്യം: തലമുണ്ഡനം ചെയ്ത് അങ്കമാലിയിലെ ബിജെപി കൗൺസിലർമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ ബിജെപി കൗൺസിലർമാർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കൗൺസിലർമാരായ സന്ദീപ് ശങ്കർ, എ.വി. രഘു എന്നിവരാണ് തല മുണ്ഡനം ചെയ്തത്. ബിജെപി മുനിസിപ്പൽ പ്രസിഡന്റ് കെ.എസ്. സുപ്രിയ മുടി മുറിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോദിയെ അനുകൂലിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്തിയാൽ ശശി തരൂരിന്റെ കൂടെ ബിജെപി ഉണ്ടാകുമെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
എമ്പുരാൻ സിനിമ കാണാൻ കുടുംബത്തോടൊപ്പം പോയ പിണറായിക്ക് ആശ വർക്കർമാരെ കാണാൻ സമയമില്ല. കേന്ദ്രം ആരോഗ്യ വകുപ്പിനു കൊടുക്കേണ്ട പണം കൊടുത്തു കഴിഞ്ഞു. ആശ വർക്കർമാർക്ക് എത്ര വേതനം കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണ്. ആശ വർക്കർമാരുടെ വേതനം കൂട്ടിയ നഗരസഭകൾക്ക് പണം നൽകില്ലെന്ന സർക്കാർ നിലപാടും പ്രതിഷേധാർഹമാണെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ് അധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, വി.എൻ. സുഭാഷ്, മണ്ഡലം മുൻ പ്രസിഡന്റ് എൻ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.