നെടുമ്പാശേരി ∙ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ക്രെയിനിലും എക്സ്കവേറ്ററിലും ഇടിച്ചു കയറി. ബസിന്റെ പിൻഭാഗത്തെ ടയറുകൾ ഊരിപ്പോയി.
ഒരു യാത്രക്കാരന്റെ കാലൊടിഞ്ഞു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ തലനാരിഴയ്ക്ക് പരുക്കില്ലാതെ രക്ഷപ്പെട്ടു.അത്താണി–മേയ്ക്കാട് റോഡിൽ കാരയ്ക്കാട്ടുകുന്നിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
അങ്കമാലിയിൽ നിന്ന് പാലിശേരി, അത്താണി വഴി കണക്കൻകടവിലേക്ക് സർവീസ് നടത്തുന്ന പുളിക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് അങ്കമാലിയിൽ നിന്ന് അമിത വേഗത്തിൽ വരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഈ സമയം മേയ്ക്കാട് ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന ക്രെയിനിന്റെ മുൻവശത്തെ ടയറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട
ബസ് റോഡിലൂടെ പോവുകയായിരുന്ന എക്സ്കവേറ്ററിലേക്ക് ഇടിച്ചുകയറി. അതോടെ ബസിന്റെ പിൻഭാഗത്തെ ടയറുകൾ ഊരിപ്പോയി.
വാതിലുകളും ഫുട്ബോർഡുകളും തകർന്നു. ടയറില്ലാതെ ഏതാനും ദൂരം ഓടിയ ബസ് മറിയാവുന്ന അവസ്ഥയിലാണ് ചരിഞ്ഞു നിന്നത്.ഉടനെ നാട്ടുകാർ ഓടിയെത്തി യാത്രക്കാരെ പുറത്തിറക്കി.
പരുക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഇടിയുടെ ആഘാതത്തിൽ ആടിയുലഞ്ഞ ബസിനകത്ത് തെറിച്ചു വീണും സീറ്റിലും കമ്പിയിലും തലയിടിച്ചും ആളുകൾക്ക് പരുക്കേറ്റു. മേയ്ക്കാട് സ്വദേശി എൽജോയുടെ കാലിനാണ് ഗുരുതര പരുക്കേറ്റത്.അപകട
സമയത്ത് റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നത് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കി. അപകടത്തെ തുടർന്ന് റോഡിൽ ഏതാനും സമയം ഗതാഗതക്കുരുക്കുണ്ടായി.
ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ബസ് അപകടത്തിൽപ്പെട്ട
ക്രെയിനുപയോഗിച്ചു തന്നെ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

