
ലഹരിക്കേസുകളിൽ പതിന്മടങ്ങ് വർധന: ജസ്റ്റിസ് വി.ജി. അരുൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ലഹരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടന്നത് 27,500 അറസ്റ്റുകളെന്ന് ജസ്റ്റീസ് വി.ജി. അരുൺ. സീനിയർ ജേണലിസ്റ്റിസ് ഫോറം ജില്ലാ കമ്മിറ്റി, എറണാകുളം ജില്ല റസിഡന്റ്സ് അസോസിയേഷനും സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി ചേർന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടത്തിയ ലഹരി വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 മുതൽ 2023 വരെയുളള അഞ്ചു വർഷം സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ 330 ശതമാനം വർധനയാണുണ്ടായത്. പിഞ്ചുകുഞ്ഞുങ്ങൾ പോലും ലഹരിക്ക് അടിമകളാകുന്ന ഇക്കാലത്തെ സൃഷ്ടിച്ചത് അണുകുടുംബങ്ങളിൽ നിന്ന് പരമാണുകുടുംബങ്ങളിലേക്ക് നമ്മുടെ സമൂഹത്തിന്റെ മാറ്റമാണ്. ഇന്റർനെറ്റ് ഉയർത്തുന്ന അപകടത്തിന്റെ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തു കാണുന്നത്. ലഹരിയുടെ ഇടപാടുകൾ നടക്കുന്ന ഡാർക് വെബ് ലോകം വിരൽത്തുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം ജില്ലാ പ്രസിഡന്റ് ആർ.എം. ദത്തൻ അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ, രക്ഷാധികാരി എ.മാധവൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽകുമാർ, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, ഫോറം ജില്ലാ സെക്രട്ടറി പി.ഒ. തങ്കച്ചൻ, ഫോറം സാംസ്കാരിക സമിതി ജില്ല ചെയർമാൻ വി. സുബ്രഹ്മണ്യൻ, കൺവീനർ രാജു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. എക്സൈസ് വിമുക്തി മിഷൻ അസി. ഇൻസ്പെക്ടർ വി. ജയരാജ് ബോധവൽകരണ ക്ലാസും ഓട്ടൻതുള്ളലും നടത്തി.