
എറണാകുളം ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
എരൂർ അംബിക ക്ഷേത്രം പരിസരം, കുന്നറ, ഭവൻസ് സ്കൂൾ പരിസരം, ഓൾഡ് വാട്ടർ ടാങ്ക്, കേണൽ വിശ്വനാഥൻ റോഡ്, പെരീക്കാട് ചർച്ച് പരിസരം, അന്തിമഹാകാളൻ ക്ഷേത്രം പരിസരം, ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി പരിസരം, ചുങ്കത്ത് റോഡ്, തൃക്കത്ര ക്ഷേത്ര പരിസരം, എച്ച്പിസിഎൽ, ബിപിസിഎൽ കമ്പനി പരിസരം, പേളിക്കാട്ട് തുരുത്ത്, വെട്ടിക്കാവ് ക്ഷേത്ര പരിസരം, എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ ഭാഗികമായി .
നഴ്സിങ് അസിസ്റ്റന്റ്
വൈപ്പിൻ ∙ ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നഴ്സിങ് അസിസ്റ്റന്റ് നിയമനത്തിനുള്ള അഭിമുഖം ഏപ്രിൽ രണ്ടിന് രാവിലെ 10ന്. എഎൻഎം സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.
ഞായറാഴ്ച പ്രവർത്തിക്കും
വൈപ്പിൻ ∙ തിങ്കളാഴ്ച പൊതു അവധി ആയതിനാൽ നവകേരളീയം കുടിശിക നിവാരണം പ്രകാരമുള്ള ഇളവുകളോടു കൂടി വായ്പ അടച്ചു തീർക്കാൻ വായ്പക്കാർക്ക് അവസരമൊരുക്കുന്നതിനായി നായരമ്പലം സഹകരണ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും ഞായറാഴ്ച പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അഖിലകേരള നൃത്ത മത്സരം
മരട് ∙ മൂത്തേടം പള്ളി തിരുനാളിനോടനുന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ അണിചേർക്കാം എന്ന സന്ദേശവുമായി ‘ഫന്റാസ് മിയ 2025’ അഖില കേരള നൃത്ത മത്സരം മേയ് 2നു നടക്കും. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും: 9746902119.
നികുതി സ്വീകരിക്കും
കോതമംഗലം∙ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസ് നികുതി സ്വീകരിക്കാനായി നാളെയും 31നും പ്രവർത്തിക്കും.
ലഹരി ഉപയോഗത്തിന് എതിരെ ജാഗ്രതയും പ്രതിരോധവും
നെടുമ്പാശേരി ∙ തുരുത്തിശേരി സിംഹാസന റസിന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് തുരുത്തിശേരിയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും പ്രതിരോധവും തീർക്കും.
മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്
കൊച്ചി ∙ മാക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓപ്പൺ നാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ഏപ്രിൽ 26,27,28 തീയതികളിൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 30ന് 8 മുതൽ 12 വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ റജിസ്ട്രേഷൻ കൗണ്ടറിൽ റജിസ്റ്റർ ചെയ്യാം. 99959 06385.
തയ്യൽ മെഷീൻ വിതരണം
പുത്തൻകുരിശ് ∙ ഗ്രാമ പഞ്ചായത്തിൽ എയർ പ്രോഡക്ട്സ് കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് 30 വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. ഇവർക്ക് തയ്യൽ പരിശീലനവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അധ്യക്ഷനായി. കമ്പനി പ്രതിനിധികളായ ഡോ. അജയ്, കൃഷ്ണൻ ജയശങ്കർ, പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ഉഷ വേണുഗോപാൽ, അജിത ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.