കൂത്താട്ടുകുളം ∙ മണ്ണത്തൂർ കാരക്കാട്ടുമലയിൽ നിന്നു മണ്ണും കല്ലും നീക്കം ചെയ്ത സംഭവത്തിൽ ഡപ്യൂട്ടി കലക്ടർ കെ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ സമിതി അംഗങ്ങളും കുസാറ്റിൽ നിന്നുള്ള വിദഗ്ധരും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരുമാണു ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കാരക്കാട്ട് മലയിൽ എത്തിയത്.
സ്ഥലം ഉടമകളായ ആർയു ഹ്യുമൻ ഫൗണ്ടേഷൻ കാരക്കാട്ടുമലയിൽ നിന്നു കല്ലും മണ്ണും നീക്കം ചെയ്തതിനെതിരെ തിരുമാറാടി പഞ്ചായത്ത് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണു വിദഗ്ധ സംഘം പരിശോധനയ്ക്കായി എത്തിയത്.
കാരക്കാട് മലയുടെ താഴ്വാരത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നതാണെന്നും ഒരിക്കലും വറ്റാത്ത 68 ഓലികൾ മലയിലുണ്ടെന്നും മണ്ണ് നീക്കിയാൽ ഇവ വറ്റി മേഖലയിൽ ജലക്ഷാമം രൂക്ഷമാകുമെന്നും പഞ്ചായത്ത് അധികൃതർ സംഘത്തെ അറിയിച്ചു. കാരക്കാട്ടുമലയുടെ താഴ്വാരവും ഓലികളും സംഘം സന്ദർശിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, പഞ്ചായത്തംഗം സുനി ജോൺസൺ, സെക്രട്ടറി പി.പി.റെജിമോൻ, വില്ലേജ് ഓഫിസർ രാകേഷ് പിള്ള, ബിനോയി കുര്യാക്കോസ്, കുര്യാക്കോസ് വാനാപ്പറമ്പിൽ എന്നിവർ ഒപ്പമുണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

