കൊച്ചി∙ മൈക്ക് അനൗൺസ്മെന്റിനുള്ള അനുമതി ടാക്സി പെർമിറ്റുള്ള വാഹനങ്ങൾക്കു മാത്രമാക്കിയ ആഭ്യന്തര വകുപ്പിന്റെ ഉത്തരവു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു തടസ്സമാണെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി. ഉത്തരവു റദ്ദാക്കണമെന്നും പ്രൈവറ്റ് റജിസ്ട്രേഷൻ വാഹനങ്ങൾക്കു മൈക്ക് അനൗൺസ്മെന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് മാത്യു നൽകിയ ഹർജി ജസ്റ്റിസ് വി. ജി.
അരുൺ നാളെ പരിഗണിക്കാൻ മാറ്റി.
ടാക്സി ഡ്രൈവർമാരുടെ സംഘടനാ ഭാരവാഹി സർക്കാരിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു ഒക്ടോബർ 17നു സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് പൊലീസിന്റെ ‘തുണ’ പോർട്ടലിൽ ടാക്സി വാഹനങ്ങൾക്കു മാത്രമായി അപേക്ഷ പരിമിതപ്പെടുത്തി.
ഇത് അപ്രായോഗികമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. ജനറേറ്റർ, ലൗഡ് സ്പീക്കർ, ആംപ്ലിഫയർ ബോക്സ് തുടങ്ങിയവ ടാക്സി കാറുകളിലും മറ്റും കയറ്റുക എളുപ്പമല്ല. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്റർമാർ പലരും സ്വന്തമായി അനൗൺസ്മെന്റ് വാഹനം ഉള്ളവരാണ്.
തങ്ങളുടെ വാദം കേൾക്കാതെയാണു സർക്കാർ ഉത്തരവിറക്കിയതെന്നു ഹർജിയിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

