പെരുമ്പാവൂർ ∙ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ജിബി പാത്തിക്കലിന്റെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടർമാരെയും ഒരുവട്ടം നേരിൽ കണ്ട് വോട്ടഭ്യർഥിച്ചാണ് ജിബി പാത്തിക്കൽ തന്റെ ആദ്യഘട്ട
പ്രചാരണം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ വാഹന പര്യടനങ്ങൾ ആരംഭിക്കും.
ഇന്നലെ പെരുമ്പാവൂർ കോടതിയിൽ ജിബി പാത്തിക്കൽ വോട്ട് അഭ്യർഥിച്ചു. അഭിഭാഷക പരിഷത്ത് ഭാരവാഹികൾ സ്വീകരിച്ചു.
പെരുമ്പാവൂരിലെ മുഴുവൻ അഭിഭാഷകരുടെയും അവരുടെ സുഹൃത്തുക്കളുടെയും സഹായം എൻഡിഎ സ്ഥാനാർഥിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു ഭാരവാഹികൾ പറഞ്ഞു.
ന്യായാധിപൻമാർ, അഭിഭാഷകർ, അഭിഭാഷക ക്ലാർക്കുമാർ, കോടതി ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവരെയും നേരിൽ കണ്ട് ജിബി പാത്തിക്കൽ വോട്ടഭ്യർഥിച്ചു. തുടർന്ന് തൊടാപ്പറമ്പ്, മാവേലിപ്പടി, തോട്ടുവ, ചേരാനല്ലൂർ, കുറിച്ചിലക്കോട്, കോടനാട്, ആലാട്ടുചിറ, പാണംകുഴി, കൊമ്പനാട്, വേങ്ങൂർ, വെങ്ങോല, അല്ലപ്ര, ഓണംകുളം, അറയ്ക്കപ്പടി, വളയൻചിറങ്ങര എന്നിവിടങ്ങളിലും വോട്ടു തേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

