ദേശീയപാത 66 വികസന പദ്ധതിയിൽ നിർണായക പുരോഗതി കൈവരിച്ചിരിക്കുകയാണ് ദേശീയപാത അതോറിറ്റി. കൊടുങ്ങല്ലൂർ–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി ഇടപ്പള്ളി റെയിൽവേ ട്രാക്കിന് മുകളിലായി 63.48 മീറ്റർ നീളമുള്ള ഭീമാകാരമായ സ്റ്റീൽ ബോസ്ട്രിങ് ഗർഡർ വിജയകരമായി സ്ഥാപിച്ചു.
അത്യാധുനിക സാങ്കേതികവിദ്യയായ ബോസ്ട്രിങ് ഗർഡർ, അമ്പെയ്ത്ത് വില്ലിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത ഒന്നാണ്. വലിയ തൂണുകളുടെ സഹായമില്ലാതെ തന്നെ ദീർഘദൂര പാലങ്ങളെ താങ്ങിനിർത്താൻ ഈ ഘടന സഹായിക്കുന്നു.
തിരക്കേറിയ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഈ രീതിയാണ് അവലംബിക്കുന്നത്. ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിടാത്ത വിധം രാത്രികാലങ്ങളിലാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
റെയിൽവേയുടെയും അതോറിറ്റിയുടെയും കർശനമായ ഏകോപനത്തോടെയുള്ള ആസൂത്രണമാണ് പദ്ധതിക്ക് കരുത്തായത്. 26 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽ ഏറ്റവും സങ്കീർണ്ണമായ നിർമ്മാണമായിരുന്നു ഇടപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം. ഈ നിർമ്മാണം പൂർത്തിയായതോടെ മൊത്തം വികസന പ്രവർത്തനങ്ങളുടെ 75 ശതമാനവും പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

