കാക്കനാട് ∙ ഞായർ അവധി മുതലാക്കി ഇന്നലെ ഫ്ലാറ്റുകൾ കയറിയിറങ്ങുന്ന തിരക്കിലായിര ുന്നു തൃക്കാക്കര നഗരസഭയിലെ സ്ഥാനാർഥികൾ. സ്ഥാനത്ത് ഏറ്റവും കൂടുതൽ ഫ്ലാറ്റുകളുള്ള നഗരസഭയാണ് തൃക്കാക്കര. സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് നേരിടുന്ന മുഖ്യ പ്രതിസന്ധികളിലൊന്ന് ഫ്ലാറ്റുകളിലെത്തിയുള്ള വോട്ടുതേടലാണ്.
പല വാർഡുകളിലും പകുതിയോളം വോട്ടർമാർ ഫ്ലാറ്റുകളിലുണ്ട്.
വീടുകളിലെത്തി വോട്ടർമാരെ കാണുന്നത്ര എളുപ്പമല്ല ഫ്ലാറ്റുകളിലേക്കുള്ള പ്രവേശനവും വോട്ടുതേടലും. പല ഫ്ലാറ്റുകളിലും സ്ഥാനാർഥികൾക്കെത്താനുള്ള സമയം നിശ്ചയിച്ചു നൽകുന്നതു ഫ്ലാറ്റുകളിലെ താമസക്കാരുടെ അസോസിയേഷനാണ്.
ചില ഫ്ലാറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രവേശിപ്പിക്കുകയേ ഇല്ല. ഭൂരിഭാഗം ഫ്ലാറ്റുകളിലും വോട്ടുതേടി ചെല്ലാൻ അനുമതിയുണ്ടെങ്കിലും ഓരോ അപാർട്മെന്റുകളും കയറിയിറങ്ങി വോട്ടുചോദിക്കാൻ ചിലയിടങ്ങളിൽ അവസരം ലഭിക്കാറില്ല.
അസോസിയേഷൻ തന്നെ താമസക്കാരെ ഒരുമിച്ചു കുട്ടി സ്ഥാനാർഥികൾക്ക് വോട്ടു തേടാൻ അവസരം നൽകുന്ന ഫ്ലാറ്റുകളുണ്ട്.
ഓരോ സ്ഥാനാർഥികളും ഫ്ലാറ്റുകളിലെത്തുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നു മാത്രം. അഭ്യർഥന ഉൾപ്പെടെയുള്ള ലഘുലേഖകൾ അപാർട്മെന്റുകളിലെത്തിക്കാ ൻ ചില ഫ്ലാറ്റുകളിൽ സമ്മതിക്കാറില്ല.
സിറ്റിങ് കൗൺസിലർമാർ മത്സരിക്കുന്ന ഇടങ്ങളിൽ മുൻപരിചയം മുതലാക്കി സന്ദർശനത്തിനും വോട്ടുതേടലിനും അവർ സൗകര്യമുണ്ടാക്കാറുണ്ട്.
കൗൺസിലർമാരെന്ന നിലയിൽ പ്രശ്നങ്ങളിൽ ഇടപെടാറുള്ളതും പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കാറുള്ളതും മുൻനിർത്തിയാണ് ചില ഫ്ലാറ്റുകളിൽ അവർക്ക് പ്രത്യേക സൗകര്യം ലഭിക്കുന്നത്. തൃക്കാക്കരയിൽ 20 ഫ്ലാറ്റ് ടവറുകൾ വരെയുള്ള വാർഡുകളുണ്ട്.
പല ഫ്ലാറ്റുകളിലും പകുതിയോളം താമസക്കാർ വാടകക്കാരാണെന്നത് ആശ്വാസമാണ്.
ഇവരിൽ പലരും വോട്ടർമാരല്ലാത്തതിനാൽ വോട്ടുതേടേണ്ട ആവശ്യം വരാറില്ല.
ഫ്ലാറ്റിലെ താമസക്കാരുടെ അസോസിയേഷൻ വാർഷികം ഉൾപ്പെടെയുള്ള പരിപാടികളിൽ സിറ്റിങ് കൗൺസിലർമാരെ ക്ഷണിക്കാറുണ്ടെന്നതും അവർക്ക് അവിടങ്ങളിൽ എളുപ്പത്തി ൽ പ്രവേശിക്കാനുള്ള മാർഗമാണ്. നഗരസഭയുടെ കിഴക്കൻ മേഖലയിലാണ് ഫ്ലാറ്റുകളിലെ വോട്ടർമാർ കൂടുതൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

