കൊച്ചി∙ ഗൾഫ് സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിൽ ഉടമകളെ വിട്ടു പിരിയേണ്ടി വന്ന ചിട്ടുവിന് മൂന്നാഴ്ചയ്ക്കു ശേഷം നാട്ടിലെത്താനായി. ഇന്നലെ രാവിലെയാണ് സൗദിയിൽ നിന്ന് മസ്കത്ത് വഴി ചിട്ടു എന്ന നായ ഉടമകളോടൊപ്പം ചേർന്നത്.
ഗൾഫിലെ സംഘർഷത്തെ തുടർന്നു നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരായ പാലക്കാട് എൽഎൻ പുരം സ്വദേശികളായ സർവേഷ്, സൗമ്യ ദമ്പതികളുടെ അരുമയാണ് ചിട്ടു.
സംഘർഷത്തെ തുടർന്ന് സർക്കാർ ഇടപെട്ട് ഇവരുൾപ്പെടെയുള്ളവരെ ഒഴിപ്പിച്ചപ്പോൾ ചിട്ടുവിനെ ഒപ്പം കൂട്ടാൻ അനുവദിച്ചില്ല. 4 വർഷമായി ഒപ്പമുള്ള ചിട്ടുവിനെ സുഹൃത്തായ മൻസൂർ അബ്ബാസിനെ ഏൽപിച്ചാണ് ദമ്പതികൾ നാട്ടിലേക്ക് പോന്നത്.
പാലക്കാട്ട് എത്തിയ സർവേഷ്, എങ്ങനെയും ചിട്ടുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.
20 ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാവിലെ ചിട്ടു സൗദിയിൽ നിന്ന് മസ്കത്ത് വഴി കൊച്ചിയിലെത്തിയത്. ഇന്ത്യയ്ക്കു പുറമേ സൗദി, ഒമാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക അനുമതികൾ വാങ്ങിയ ശേഷമാണ് ചിട്ടുവിനെ നാട്ടിലെത്തിക്കാനായത്.
വിമാനത്താവളത്തിൽ വലിയ സ്നേഹ പ്രകടനത്തോടെ ചിട്ടു ഉടമകളുടെ ഒപ്പം ചേർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

