മൂവാറ്റുപുഴ∙ കാളിയാർ പുഴയിലെ ത്രിപുരം ചെക്ക് ഡാമിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ എത്തിയ നൂറ്റമ്പതോളം പേർ മത്സരിച്ചു ചൂണ്ടയിട്ടു മീൻ പിടിച്ചു. മീൻ മാത്രമായിരുന്നില്ല ലക്ഷ്യം.
5001 രൂപയും 10,001 രൂപ വിലയുള്ള മെഷീൻ ചൂണ്ട സെറ്റും അടങ്ങുന്ന ഒന്നാം സമ്മാനമായിരുന്നു പ്രധാന ആകർഷണം.
കുട്ടികൾ മുതൽ പ്രായഭേദമെന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാമായിരുന്നു. ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഏറ്റവുമധികം തൂക്കം മീനുകളെ ചൂണ്ടയിട്ട് പിടിക്കുന്ന ആൾക്കാണു ഒന്നാം സമ്മാനം നൽകിയത്.
ഒന്നാം സമ്മാനത്തിനു പുറമേ 2001 രൂപയും, 3500 രൂപ വിലയുള്ള മെഷീൻ ചൂണ്ട
സെറ്റും രണ്ടാം സമ്മാനമായും നൽകി. നൂറിലധികം മീനുകളെ ആണ് മത്സരാർഥികൾ കാളിയാർ പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചത്.
ചൂണ്ടയിട്ട് ലഭിച്ച മത്സ്യങ്ങളെ സമാപന സമ്മേളനത്തിൽ ലേലം ചെയ്തു. ചൂണ്ടയിടൽ മത്സരം സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം.
മാത്യു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രഞ്ജിത്ത് ഭാസ്കരൻ, സെക്രട്ടറി മാഹിൻ ഷാ, എം.ജി.
ബിജു , സി.കെ. സോമൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]