കൊച്ചി ∙ മാർഗഴി മാസം തുടങ്ങുന്നതിനു മുൻപേ കൊച്ചിക്കു നൃത്തച്ചുവടുകളുടെ ലാസ്യ ഭംഗി. കോർപറേഷൻ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ‘ഭാവ് 2025’ന് ഇന്നു തുടക്കം.
എറണാകുളം ടൗൺഹാളിലെ എസി ഹാളിൽ ഇന്നു വൈകിട്ട് 6നു സാത്വിക ശങ്കർ (ചെന്നൈ) അവതരിപ്പിക്കുന്ന ഭരതനാട്യമാണ് ആദ്യപരിപാടി.വൈകിട്ട് 5 മുതൽ കെ.ജെ. പോൾസന്റെ സിത്താർ സംഗീത വിരുന്നു നടക്കും.
രത്നശ്രീ അയ്യർ തബലയിൽ അകമ്പടിയാകും.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നൃത്തോത്സവം 26 വരെ നീണ്ടു നിൽക്കും. 23ന് ഉച്ചയ്ക്കു 2 മുതൽ നൃത്തപരിപാടികൾ ആരംഭിക്കും. മാർഗഴി ഉത്സവ നാളുകളിൽ ചെന്നൈയിൽ മാത്രമാണു പകൽ നൃത്തപരിപാടികൾ അവതരിപ്പിക്കാറുള്ളത്. പകൽ സമയത്താണെങ്കിലും ആസ്വാദനത്തെ തെല്ലും ബാധിക്കാതെയാണു നൃത്തം അവതരിപ്പിക്കുക. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന, സമാപന പരിപാടികളും മുതിർന്ന കലാകാരൻമാരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകില്ല.
പ്രവേശനം സൗജന്യം.
∙ നവംബർ 23
കുച്ചിപ്പുഡി ( കലാമണ്ഡലം മോഹനതുളസി)– 2.00
ഭരതനാട്യം ( രൂപിക ജൂലിയൻ)– 3.15
മോഹിനിയാട്ടം ( ജംഷീന ജമാൽ)– 4.30
കഥക് ( ദീപ കർത്ത)– 5.45
ഭരതനാട്യം ( അശ്വതിയും ശ്രീകാന്തും)– 7.00
∙ നവംബർ 24
ഭരതനാട്യം ( മേധ ഹരി)– 6.00
∙ നവംബർ 25
കുച്ചിപ്പുഡി ( അഭിനയ നാഗജ്യോതി)– 6.00
∙ നവംബർ 26
ഭരതനാട്യം ( നവ്യ നടരാജൻ)– 6.00
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

