വടക്കുംഭാഗം ∙ മഞ്ഞപ്ര വടക്കുംഭാഗം ജംക്ഷനിൽ വടിവാൾ വീശി പരിഭ്രാന്തി സൃഷ്ടിച്ച ആൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ 7ന് രാവിലെ 7.30നാണ് സംഭവം.
വടിവാളുമായി കാറിൽ വന്നിറങ്ങി തലയ്ക്കു നേരെ വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. തവളപ്പാറ സ്വദേശി ബേബിക്ക് എതിരെയാണ് കേസ്.
ജംക്ഷനിലെ ഇറച്ചിക്കടയിൽ നിന്നിരുന്ന ജോസഫ് എന്നയാൾക്കുനേരെയാണു വടിവാൾ വീശിയത്.
കടയിലേക്കു കയറിയ ബേബി തലയ്ക്കു നേരെ വടിവാൾ വീശിയെങ്കിലും തലനാരിഴയ്ക്കാണ് ജീവൻ രക്ഷപ്പെട്ടതെന്നാണു ജോസഫ് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.
ബേബി ഏറെ നേരം റോഡിൽ നിന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. ഒട്ടേറെ ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം.
ജംക്ഷനിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണു പൊലീസ് കേസെടുത്തത്. ബേബി ഒളിവിലാണ്.
ക്വാറിയിൽ യൂണിയൻ രൂപീകരിക്കുന്നത് എതിർത്തതിലുള്ള വൈരാഗ്യമാണ് വടിവാൾ വീശലിൽ കലാശിച്ചതെന്നു കരുതുന്നു.
ബേബിക്കെതിരെ എരപ്പിലെ സൗഹൃദക്കൂട്ടായ്മ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൂട്ടപ്പരാതി നൽകിയിട്ടുണ്ട്.ഇയാൾ സൗഹൃദക്കൂട്ടായ്മയിലെ ആളുകളിൽ പലരെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. രാത്രി വാഹനങ്ങളിലും കറങ്ങി നടന്ന് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
പ്രദേശവാസികൾ പലരും ഭീതിയോടെയാണ് കഴിയുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

