വൈപ്പിൻ ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന പാതയിലെ പാലങ്ങളുടെ പ്ലാറ്റ്ഫോം ടാർ ചെയ്യാൻ ഒരുങ്ങി അധികൃതർ.
ഇടക്കാലത്ത് വീതി കൂട്ടി പുനർ നിർമിച്ച എട്ടു പാലങ്ങളിലാണ് 24 മുതൽ ടാറിങ് നടക്കുക. വൈകിട്ട് 7 മുതൽ നടക്കുന്ന ടാറിങിന്റെ ഭാഗമായി പാലങ്ങളിൽ ഭാഗികമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാലങ്ങൾ പുതുക്കി നിർമിച്ച് ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും ഇതുവരെ ഒരു തവണ പോലും പ്ലാറ്റ്ഫോം ടാർ ചെയ്തിരുന്നില്ല. ഇതേ തുടർന്ന് എല്ലാ പാലങ്ങളിലും പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് വിള്ളൽ വീണ് തകർന്ന അവസ്ഥയിലായിരുന്നു.
ചില പാലങ്ങളിൽ കോൺക്രീറ്റ് പാളികൾക്കുള്ളിൽ നിന്ന് കമ്പിയും പുറത്തു വന്നിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് പ്ലാറ്റ്ഫോമിൽ വിള്ളൽ വീണു തുടങ്ങിയപ്പോൾത്തന്നെ നാട്ടുകാരും ജനപ്രതിനിധികളും ഇക്കാര്യം പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും ചെവിക്കൊണ്ടില്ല. വർഷങ്ങൾ പിന്നിട്ടതോടെ വിള്ളലുകൾ വലുതായി പ്ലാറ്റ്ഫോം തകരുകയും മഴക്കാലത്ത് വൻതോതിൽ വെള്ളം ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്തു.
ഇടക്കാലത്ത് ചില യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ചില പാലങ്ങളിലെ വിള്ളലുകൾ പേരിന് മിശ്രിതം ഉപയോഗിച്ച് അടച്ചെങ്കിലും ഫലപ്രദമായില്ല. കഴിഞ്ഞ സീസണിൽ മഴ പതിവിലും നീണ്ടതോടെ തകർച്ച ഒന്നു കൂടി വർധിക്കുകയും ചെയ്തു.
അതിനൊടുവിലാണ് ഇപ്പോൾ പാലങ്ങളിലെ ടാറിങിന് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

