ഓണാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേക ട്രെയിൻ സർവീസുകളും ഫീഡർ ബസ് സർവീസുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 23 മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ലഭ്യമാകും.
രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനിറ്റ് ഇടവേളകളിലായിരിക്കും ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഓണത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോയുടെ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച (ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.
2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ തിരക്കേറിയ സമയങ്ങളിൽ 6.45 മിനിറ്റ് ഇടവേളകളിൽ 4 അധിക സർവീസുകൾ വീതം ഉണ്ടായിരിക്കും. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച 2 ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തുന്നതാണ്.
ഉച്ചകഴിഞ്ഞ് 2.30 മുതൽ 7 മണി വരെ 13 മിനിറ്റ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാകും ഈ ദിവസം ഉണ്ടാകുക. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ അടിയന്തരമായി ഉപയോഗപ്പെടുത്തുന്നതിനായി ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

