എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. മാറമ്പിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെയാണ് (40) നിയമനടപടികളുടെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെയും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ബംഗാൾ സ്വദേശിയായ വ്യക്തിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ബലമായി പിടിച്ചുപറിക്കാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ ഒടുവിലായി കേസ് രജിസ്റ്റർ ചെയ്തത്. പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ എൽ.
അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പോലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

