കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോക്-അശ്വതി ദമ്പതികളുടെ നാലുമാസം പ്രായമുള്ള മകൻ ധ്രുവാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ. സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്- 1 (എസ്എംഎ) എന്ന അപൂർവ രോഗാവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്.
ശരീരത്തിലെ പേശികളുടെ ബലക്കുറവ് മൂലം ചലനശേഷി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണിത്. കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോൾ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗനിർണയത്തിനും പ്രാഥമിക ചികിത്സകൾക്കുമായി ഇതിനകം തന്നെ വലിയൊരു തുക ചെലവായിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അടിയന്തരമായി ജീൻ തെറാപ്പി ആവശ്യമാണെന്നും, ഇതിനാവശ്യമായ മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണമെന്നുമാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദേശം.
ഈ ചികിത്സയ്ക്കായി ഏകദേശം 16 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സാധാരണക്കാരായ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ ഭീമമായ തുക.
ഈ സാഹചര്യത്തിൽ, നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ‘ധ്രുവാൻ സഹായനിധി’ എന്ന പേരിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ധനസമാഹരണത്തിനായി ബാങ്ക് ഓഫ് ബറോഡയുടെ കൂത്താട്ടുകുളം ശാഖയിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ പിതാവ് അനന്തു അശോക്, നഗരസഭാധ്യക്ഷൻ റെജി ജോൺ, വാർഡ് അംഗം ഷീല ബിനോയ് എന്നിവരുടെ സംയുക്ത അക്കൗണ്ട് വഴിയാണ് നിലവിൽ ചികിത്സാ സഹായം സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

