പിറവം∙ ഓരോ ഫോൺവിളി എത്തുമ്പോഴും ഇന്ദ്രജിത്തിന്റെ പോത്തൻകുടിലിലെ വീടിന്റെ ഉള്ളിലും ഉമ്മറത്തും കാത്തിരിക്കുന്നവരുടെ മുഖത്തു പ്രതീക്ഷയുടെ തിരിതെളിയും. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ ഇന്ദ്രജിത്തിനെക്കുറിച്ച് ആശാവഹമായ ഒരു വാർത്തയ്ക്കായാണ് ഈ കുടുംബത്തിന്റെ കാത്തിരിപ്പ്. ആകാംക്ഷ നിരാശയ്ക്കു വഴിമാറുന്നതോടെ വീണ്ടും സങ്കടനിമിഷങ്ങൾ.
കഴിഞ്ഞ 2 ദിവസമായി ഇവിടെ ഇങ്ങനെയാണ്. ബന്ധുക്കളും അയൽവാസികളും ജനപ്രതിനിധികളും ആശ്വാസ വാക്കുകളുമായി എത്തുന്നുണ്ട്.
ശുഭവാർത്ത എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ഒരു വർഷത്തോളമായി സ്കോർപിയോ മറൈൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ദ്രജിത്ത് കഴിഞ്ഞ 14നു പിതാവ് സന്തോഷിനൊപ്പമാണു നാട്ടിൽനിന്നു തിരിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സന്തോഷ് ദക്ഷിണാഫ്രിക്കയിലേക്കും ഇന്ദ്രജിത്ത് മൊസാംബിക്കിലേക്കും തിരിച്ചു.അവിടെ എത്തിയതിനു ശേഷം മാതാവ് ഷീനയെ ഫോണിൽ വിളിച്ചിരുന്നു.
തുറമുഖത്തു നിന്നു ബോട്ടിലേക്കു കയറുകയാണെന്നായിരുന്നു അവസാന സന്ദേശം. കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ബന്ധുക്കളുടെ നിർദേശപ്രകാരമായിരുന്നു ഇന്ദ്രജിത്ത് മെക്കാനിക്കൽ എൻജിനീയറിങ് തിരഞ്ഞെടുത്തത്.
പഠനം പൂർത്തിയാക്കി വൈകാതെ ജോലിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ 20 കപ്പലുകളുടെ സുരക്ഷാപരിശോധന നടത്തിയിട്ടുണ്ട്. സഹോദരൻ അഭിജിതും മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി കപ്പൽ ജോലിക്കു ചേരുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
ഇളയ സഹോദരൻ ശ്രീജിത് വിദ്യാർഥിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

