മൂവാറ്റുപുഴ∙ മണ്ണൂർ ചിറയിൽ വെട്ടി വീഴ്ത്തിയ വൃക്ഷത്തൈകൾക്കു പകരം വിവിധ തരത്തിലുള്ള മാവിൻ തൈകൾ എത്തിച്ചു നൽകി കോതമംഗലം മാമ്പഴക്കൂട്ടം. ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിലെ നല്ലപാഠം ക്ലബ് വിദ്യാർഥികൾ നട്ടുവളർത്തിയ വൃക്ഷത്തൈകളാണ് സാമൂഹിക വിരുദ്ധർ ഓണം അവധിക്കാലത്ത് വെട്ടി നശിപ്പിച്ചത്. 60 സെന്റ് സ്ഥലത്തായി 14 ഇനം വൃക്ഷത്തൈകളാണ് മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായി നട്ടത്.
ഓരോ ക്ലാസിലും ഓരോ വൃക്ഷത്തൈ എന്ന സന്ദേശം പകർന്നാണ് ചെടികൾ നട്ടത്.
എന്നാൽ ഓണാവധി കഴിഞ്ഞ ക്ലാസുകൾ തുറന്നപ്പോൾ വൃക്ഷത്തൈകൾ പലതും വെട്ടിയരിഞ്ഞ നിലയിലായിരുന്നു. ഇക്കാര്യം മലയാള മനോരമ വാർത്തയാക്കി.
വാർത്ത കണ്ടാണ് കോതമംഗലത്തെ മാമ്പഴക്കൂട്ടം കൂട്ടായ്മ മാവിൻ തൈകളുമായി സ്കൂളിൽ എത്തിയത്. ഡോ.
ജയൻ ജോസഫ്, ടോം പീച്ചാട്ട്, ജിം വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാമ്പഴക്കൂട്ടം വളർത്തിയ വിവിധ തരം മാവിൻതൈകൾ എത്തിച്ചത്. തൈകൾ സ്കൂൾ പ്രിൻസിപ്പൽ ബിജി ജോൺസന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഏറ്റുവാങ്ങി. കുട്ടികൾക്കൊപ്പം ചേർന്ന് മാമ്പഴക്കൂട്ടം കൂട്ടായ്മയിലെ അംഗങ്ങൾ തൈകൾ നട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]