കൊച്ചി ∙ കേരളത്തിലെ അവയവ മാറ്റം സംബന്ധമായ പരിശോധനകൾക്കായി അത്യാധുനിക സംവിധാനങ്ങളോടെ പുത്തൻ ലാബുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. അങ്കമാലിയിൽ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്തിന്റെ കിഡ്നി മാറ്റത്തിനുള്ള പരിശോധനകൾ ഉൾപ്പെടെ അതിവേഗം പൂർത്തിയാക്കിയ ആക്ടിമോസ് ലാബാണ് പുത്തൻ സംരംഭം.
അവയവമാറ്റ പരിശോധനയിലും മോളിക്യുലാർ ഡയഗ്നോസ്റ്റിക്സസിലും അത്യാധുനിക സംവിധാനങ്ങളോടെയാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുക.
അവയവമാറ്റത്തിലെ നിർണായകമായ ഇമ്യൂണോജനെറ്റിക് പരിശോധനകളും ഇവിടെയുണ്ട്. വൃക്ക, പാൻക്രിയാസ്, ഹൃദയം, ലങ് ഇന്റസ്റ്റൈൻ എന്നിവയുടെ മാറ്റിവയ്ക്കലിനുള്ള ഹിസ്റ്റോകോംപാറ്റിബിലിറ്റി, ഇമ്യൂണോജനറ്റിക് പരിശോധനകളും ഇവിടെയുണ്ട്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാതൃ-ശിശു പരിചരണത്തിന് പ്രത്യേകമായി പണിതീർത്ത പള്ളിമുക്കിലെ കയർബോർഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുന്നതിന്.
ഇതിനോടകം 3000നടുത്ത് സിഡിസി ക്രോസ്മാച്ചും 200ലധികം ഫ്ളോ സൈറ്റോമെറ്ററി ക്രോസ്മാച്ചും അവയവമാറ്റത്തിന്റെ ഭാഗമായി ആക്ടിമോസിൽ ചെയ്തു. ട്രാൻസ്പ്ലാന്റിനു ആവശ്യമായ എച്ച്എൽഎ ടൈപ്പിങ്ങിനും, അതിനൂതന കാൻസർ പരിശോധനകൾക്കും അണുബാധ പരിശോധനകൾക്കുമായി നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്ങും ആക്ടിമോസിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

