
വാട്സ്ആപ്പ് ഹാക്ക് ചെയ്ത് കള്ളക്കളി നടത്തുന്നു; ആരോപണവുമായി പി.സി.തോമസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ തന്റെ വാട്സ്ആപ്പ് ആരോ തട്ടിയെടുത്ത് അത് ഉപയോഗിച്ച് ‘തനിക്ക് പണം അയച്ചു തരണം’ എന്ന മട്ടിൽ ഫോണിലുള്ള പല നമ്പറുകളിലും സന്ദേശങ്ങൾ അയക്കുന്നതായി കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നിലമ്പൂർ ആയിരുന്ന തനിക്ക് പലരുടേയും ഫോൺ വിളി വന്നു. വിളിച്ചവർ പറഞ്ഞത്, 40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്നു കാണിച്ച് സന്ദേശം വന്നിരിക്കുന്നു എന്നായിരുന്നു.
അതു കള്ള സന്ദേശമാണെന്ന് അവരെ അറിയിച്ച ശേഷം ഉടൻ തന്നെ സൈബർ സെല്ലിൽ വാട്സ്ആപ്പ് വഴി പരാതി അയച്ചു. മലപ്പുറം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഞാൻ എറണാകുളത്താണ് താമസം എന്നുള്ളത് കൊണ്ട് എറണാകുളത്തേക്ക് ആ കേസ് മാറ്റിയെ അവർ അറിയിക്കുകയുണ്ടായി. ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്, വലിയ ഒരു തട്ടിപ്പ് സംഘം ഇതിന്റെ പിന്നിലുണ്ട് എന്നത്. അവരെ കണ്ടുപിടിച്ച അറസ്റ്റ് ചെയ്തു തക്കതായ നിയമ നടപടി സ്വീകരിക്കണം.