കൊച്ചി∙ അതി സൂക്ഷ്മമായ ഗ്രാഫീൻ സെൻസറുകൾ ഉപയോഗിച്ച് വളരെ ചെറിയ അളവിലുള്ള രോഗ സൂചനകൾ പോലും കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ന്റെ സമാപന ദിവസമാണ് ഈ ശാസ്ത്ര നേട്ടങ്ങൾ അവതരിപ്പിച്ചത്.
ബെംഗളൂരുവിലെ സെൻറർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ രോഹിത് ഠാക്കൂർ ഗ്രാഫീൻ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച പുതിയ സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിച്ചു.
വളരെ കുറഞ്ഞ അളവിലുള്ള ജൈവ സൂചനകൾ കണ്ടെത്താൻ കഴിയുന്ന ഇമ്യൂണോസെൻസിങ് സംവിധാനങ്ങളാണ് ഇവ. ചെറിയ ജൈവ സാമ്പിളുകളിൽ നിന്നുതന്നെ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പോർട്ടബിൾ പരിശോധന ഉപകരണങ്ങൾ വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഷിയർ മിക്സിംഗ്, സ്പ്രേ പ്രിന്റിങ് പോലുള്ള രീതികളിലൂടെ ഗ്രാഫീൻ ട്രാൻസിസ്റ്ററുകൾ നിർമ്മിക്കാൻ കഴിയുന്നതിനാൽ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഷീൻ ലേണിംഗ് ഉപയോഗിച്ച് മസ്തിഷ്ക പരിക്കുമായി ബന്ധപ്പെട്ട
ജൈവ സൂചനകൾ ഉയർന്ന കൃത്യതയോടെ കണ്ടെത്താനും ഇവയ്ക്ക് കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു.
ഐ.ഐ.ടി ഖരഗ്പൂരിലെ ടൈറ്റഷ് മൊണ്ടാൽ ഗ്രാഫീൻ ഉപയോഗിച്ച റബർ നാനോ സംയുക്തങ്ങളിൽ നിന്ന് നിർമ്മിച്ച പുതിയ സെൻസറുകളെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചു. ഉയർന്ന വഴക്കവും വൈദ്യുത ചാലകശേഷിയും ഒരുമിപ്പിക്കുന്ന ഈ വസ്തുക്കൾ ഉപയോഗിച്ച് വളരെ സൂക്ഷ്മമായ സമ്മർദ്ദവും താപനിലയും അളക്കാൻ കഴിയുന്ന സെൻസറുകൾ വികസിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാഫീൻ–റബർ സംയുക്തങ്ങൾ ഉപയോഗിച്ച് സ്വയം പ്രർത്തിക്കുന്ന സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
ശരീര ചലനത്തിൽ നിന്നുള്ള ഊർജം വൈദ്യുതിയാക്കി മാറ്റുന്ന ഈ സാങ്കേതികവിദ്യ ആരോഗ്യനില നിരീക്ഷിക്കുന്ന ധരിക്കാവുന്ന ഉപകരണങ്ങൾ വികസിപ്പിക്കാൻ ഏറെ സഹായിക്കും, അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ധാതു വിഭവങ്ങൾ ഉപയോഗിച്ച് ഗ്രാഫീൻ നിർമ്മിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും സമ്മേളനത്തിൽ ചർച്ചയായി.
തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ–എൻ.ഐ.ഐ.എസ്.ടി യിലെ ജയശങ്കർ കാളിദോസ് ഗ്രാഫൈറ്റ് ധാതുവിൽ നിന്ന് ഗ്രാഫീൻ നിർമ്മിക്കുന്ന പുതിയ പ്രക്രിയ അവതരിപ്പിച്ചു.
ഇലക്ട്രോണിക്സ്, സെൻസറുകൾ, ഊർജ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി ഗ്രാഫീൻ അടിസ്ഥാന വസ്തുക്കൾ ആഭ്യന്തരമായി നിർമ്മിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എംക്സീൻ അടിസ്ഥാന വസ്തുക്കളുടെ ഉയർന്ന താപനില പ്രയോഗങ്ങളെ ക്കുറിച്ച് ഐ.ഐ.ടി മദ്രാസിലെ ബി.
എസ് നിതിൻ ചന്ദ്രനും, ജ്യൂട്ട് നാരുകളും നാനോ വസ്തുക്കളും അടങ്ങിയ സംയുക്ത വസ്തുക്കളുടെ ഗവേഷണത്തെക്കുറിച്ച് കൊച്ചി സർവകലാശാലയിലെ എം.ബി. സന്തോഷ് കുമാറും ശാസ്ത്ര സെഷനുകൾ നയിച്ചു.
സി-മെറ്റ് തൃശൂരിലെ രമേഷ് എ നവജാത ശിശു പരിചരണ യൂണിറ്റുകൾക്കായി വികസിപ്പിച്ച ഗ്രാഫീൻ അടിസ്ഥാന ഹീറ്റിങ് പാഡിനെക്കുറിച്ച് വിശദീകരിച്ചു.
നാലുദിവസം നീണ്ട സമ്മേളനത്തിൽ ഗ്രാഫീനും ദ്വിമാന വസ്തുക്കളുമായി ബന്ധപ്പെട്ട
ഗവേഷണങ്ങളിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തേണ്ട മേഖലകൾ പ്രത്യേകം ചർച്ചാവിഷയമായി.മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രഫ.
അരവിന്ദ് വിജയരാഘവൻ, സി-മെറ്റ് ഡയറക്ടർ ജനറൽ ഡോ.ആർ. രതീഷ്, സി-മെറ്റ് തൃശൂർ സെൻസേഴ്സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ.
എ. സീമ എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

