കുമ്പളം ∙ കളത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം കളരിക്കൽ മഠത്തിൽ മുരളിയുടെ പശുക്കിടാവിന് തെരുവുനായ ആക്രമണത്തിൽ പരുക്ക്. കഴിഞ്ഞ ദിവസം വാങ്ങിയ കിടാവാണ്.
ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിച്ചതു കൊണ്ടു മാത്രം കിടാവ് രക്ഷപ്പെട്ടു. പിൻ കാലുകളിലും മുതുകിലും കടിയേറ്റു.
മൃഗാശുപത്രിയിൽ എത്തിച്ച് കുത്തിവയ്പും മരുന്നുകളും നൽകി.തെരുവുനായ നിയന്ത്രണം കുറഞ്ഞതോടെ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
വീടിന്റെ വരാന്തയിൽ തെരുവുനായ പ്രസവിച്ചു കിടന്നതു കാരണം കഴിഞ്ഞ ദിവസം പനങ്ങാട്ടെ വീട്ടുകാർക്ക് വീടിനുള്ളിൽ കയറാനായില്ല. പിന്നീട് നായപിടുത്തക്കാരെ വരുത്തിയാണ് നായ്ക്കളെ ഒഴിവാക്കിയത്. തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമ്പളം മുക്കാഞ്ഞിരത്ത് പരിസരത്ത് ഇന്നലെ ഒപ്പുശേഖരണവും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

