അരൂർ∙ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ തയ്യൽ കടയിലേക്ക് ഇടിച്ചു കയറി.
തുറവൂർ ഗവ. ആശുപത്രിക്ക് എതിർവശം കഴിഞ്ഞ രാത്രിയായിരുന്നു അപകടം.
ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ദേശീയപാത പുനർനിർമിക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ കെട്ടിടത്തിനു മുൻഭാഗത്ത് പഴയ റോഡും പുതിയ റോഡും കൂടിച്ചേരുന്ന ഭാഗത്തുള്ള ഉയരവ്യത്യാസമാണു അപകടത്തിനു കാരണം.
കളവംകോടം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ എറണാകുളം ഭാഗത്തു നിന്ന് ചേർത്തല ഭാഗത്തേക്കു പോകവേ ഉയരവ്യത്യാസമുള്ള ഭാഗത്ത് നിയന്ത്രണം തെറ്റുകയായിരുന്നു.
സച്ചിദാനന്ദ കമ്മത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കുര്യൻചിറ തമ്പി എന്നയാളുടേതാണു തയ്യൽക്കട.
ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗത്തെ ഭിത്തിയും ഒരു തയ്യൽ മെഷീനും തകർന്നു. ആളപായമില്ല … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

