വരാപ്പുഴ ∙ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിനു സമീപം കാനയുടെ സ്ലാബുകൾ തകർന്നു കിടക്കുന്നതു അപകടക്കെണിയാകുന്നു.ദേശീയപാത നിർമാണം നടക്കുന്നതിനാൽ റോഡിന്റെ വീതി കുറഞ്ഞതിനാൽ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കാനയുടെ മുകളിലൂടെ കടന്നു പോയതോടെയാണു സ്ലാബുകൾ തകർന്നത്. രാത്രി ഇവിടെ മതിയായ വെളിച്ചം ഇല്ലാത്തതിനാൽ യാത്ര അപകടകരമാണ്.
തകർന്നു കിടക്കുന്ന സ്ലാബിന്റെ കോൺക്രീറ്റ് കഷണങ്ങളിലും ഇരുമ്പ് കമ്പികളിലും കാൽ തട്ടി പരുക്ക് പറ്റുന്നതു പതിവാണ്.
സ്ലാബ് തകർന്നതോടെ മണ്ണും ചെളിയും കാനയിൽ നിറഞ്ഞതും പ്രശ്നമാണ്. വിദ്യാർഥികളും പള്ളിയിലേക്കു എത്തുന്ന വയോധികരും ഉൾപ്പെടെ ഒട്ടേറെ യാത്രികർ കടന്നു പോകുന്ന ഭാഗത്തെ അപകട
സാധ്യത പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്നു കൂനമ്മാവ് ഹെൽപ് ടീം യോഗം ആവശ്യപ്പെട്ടു. ഷാജു മാളോത്ത് അധ്യക്ഷത വഹിച്ചു.
സാന്റി തോമസ്, ഷിജു പടമാടൻ, ബിനോയ് പുതുശേരി, മിലൻ പുളിയത്ത്, മിൽട്ടൻ വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

