കൊച്ചി ∙ 2026 റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഒബ്സ്റ്റാക്കിൾ റണ്ണിന് (Obstacle Course Run) എറണാകുളം ജില്ലയിലെ കോലഞ്ചേരി വേദിയാകുന്നു. കോലഞ്ചേരിക്ക് സമീപമുള്ള മഴുവന്നൂരിലെ ഫാം ആണ് ‘ദി ഫാം റൺ 2026’-ന് (The Farm Run 2026) വേദിയാകുന്നത്.
ജിമ്മുകളിലെ വ്യായാമ മുറകളിൽ നിന്ന് മാറി, പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള മൽസരമാണിത്. കൃത്രിമമായ ഉപകരണങ്ങൾക്ക് പകരം പൂർണ്ണമായും പ്രകൃതിദത്തമായ വിഭവങ്ങൾ ഉപയോഗിച്ചാണ് ഇതിലെ തടസ്സങ്ങൾ (Obstacle) ഒരുക്കിയിരിക്കുന്നത്.
ഫിറ്റ്നസ് കമ്മ്യൂണിറ്റിയായ ‘ബിഎക്സ്ബി ബോക്സ്ബേൺ’ (Bxb Boxxburn) സ്ഥാപകൻ മുഹമ്മദ് ദിൽഷാദ് ആണ് പരിപാടിയുടെ ക്യൂറേറ്റർ.
ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ പകായഫോഗുമായും (Pacayafog), ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ ബ്രാൻഡായ റീബൗണ്ടുമായും (Rebound) ബിഎക്സ്ബി ബോക്സ്ബേൺ കൈകോർത്തിരിക്കുന്നു.
പുലർച്ചെ 5:30-ന് ഹൈറോക്സ് (Hyrox) ഇന്ത്യൻ അംബാസഡർ ശ്രേയസ് റാവു, കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ഡബ്ല്യുഡബ്ല്യുഇ (WWE) താരം സഞ്ജന ജോർജ് എന്നിവർ ചേർന്ന് റൺ ഫ്ലാഗ് ഓഫ് ചെയ്യും. പ്രൊഫഷണൽ അത്ലീറ്റുകൾക്കായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന പുരുഷ- വനിതാ ജേതാക്കൾക്ക് 1 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
റജിസ്ട്രേഷൻ വിവരങ്ങൾ: 18 വയസ്സിന് മുകളിലുള്ള ആർക്കും മത്സരത്തിൽ പങ്കുചേരാം. താല്പര്യമുള്ളവർക്ക് ഔദ്യോഗിക ടിക്കറ്റിങ് പ്ലാറ്റ്ഫോമായ മനോരമ ക്വിക്ക് കേരള (Manorama Quick Kerala) വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

