പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിൽ രണ്ടാമത്തെ പ്ലാസ്റ്റിക് അവശിഷ്ട സംഭരണ കേന്ദ്രത്തിന് സാധ്യത തെളിയുന്നു. മുനിസിപ്പൽ ലൈബ്രറിക്ക് എതിർവശത്തുള്ള സ്ഥലത്താണ് നിലവിൽ സംഭരണം കേന്ദ്രം പ്രവർത്തിക്കുന്നത്.19–ാം വാർഡിൽ പെരിയാർവാലി വിട്ടു നൽകിയ സ്ഥലമാണ് സംഭരണ കേന്ദ്രത്തിനായി പരിഗണിക്കുന്നത്. ഹരിത കർമസേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ എത്തിച്ചാണു തരംതിരിക്കുന്നത്.ആലപ്പുഴ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇവിടെ മാലിന്യം തരംതിരിച്ചു കയറ്റി അയയ്ക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്കു സമീപമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
റോഡരികിലായതിനാൽ ശേഖരിച്ച പ്ലാസ്റ്റിക് എത്തിക്കാൻ എളുപ്പമാണ്. ജനവാസ കേന്ദ്രമല്ലാത്തതിൽ പരാതികളുമില്ല.
എന്നാൽ ശേഖരിക്കുന്നതു മുഴുവൻ സംഭരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. തരംതിരിച്ചു കൊണ്ടുപോകുന്നതിനേക്കാൾ കൂടുതലാണ് ഓരോ ദിവസവും എത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ.
ഇതാണ് പുതിയ സംഭരണ കേന്ദ്രം പരിഗണിക്കുന്നത്. ഓരോ വാർഡിലും 2 വീതം ഹരിതകർമ സേനാംഗങ്ങളുണ്ട്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൊണ്ടു വരുന്നതിന് ഇവർക്ക് വാഹനവും നൽകിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ വാർഡുകളിൽ നിന്നു സമാഹരിക്കുന്ന പ്ലാസ്റ്റിക് അവിശിഷ്ടങ്ങൾ പുതിയകേന്ദ്രത്തിൽ സംഭരിക്കാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

