എറണാകുളം പെരുമ്പാവൂരിൽ ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന് നേരെ ആക്രമണം അഴിച്ചുവിട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ സ്വദേശികളായ പ്രതികളെയാണ് വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടിയത്. പെരുമ്പാവൂർ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ (52), ഈയം കുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ് (40) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഷേക് എന്നയാളാണ് ആക്രമണത്തിന് ഇരയായത്.
മദ്യപിച്ച ശേഷം ബാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ബാറിന്റെ വാതിൽ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ആക്രമണത്തിലും കലാശിച്ചത്.
പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോർജ്, കെ.
ആദർശ്, പി.കെ. വിനാസ്, എഎസ്ഐ എം.ബി.
സുബൈർ, സിപിഒമാരായ എ.കെ. നജ്മി, എം.ബി.
ജയന്തി എന്നിവർ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

