പിറവം∙ രാമമംഗലം കോരങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്, വെള്ളാത്ര– കോരങ്കടവ് റോഡിന്റെ നവീകരണം ആരംഭിച്ചു. പിറവം–കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണു കോരങ്കടവ് പാലം.
രാമമംഗലത്തു നിന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ കൊച്ചി–ധനുഷ്കോടി ദേശീയ പാതയിലേക്കും കോലഞ്ചേരിയിലേക്കും എത്തുന്നതിനു പാലം പൂർത്തീകരണം വഴിയൊരുക്കി. 2023 മേയിൽ പാലം തുറന്നു നൽകിയെങ്കിലും രാമമംഗലം ഭാഗത്തു അപ്രോച്ച് റോഡ് നവീകരണം പൂർത്തിയാകാത്തതിനാൽ യാത്രക്കാർക്കു പ്രയോജനം ലഭിച്ചില്ല. കൊടുംവളവുകളും വീതി കുറവും ആയതോടെ റോഡിൽ പല ഭാഗത്തും ചെറു വാഹനങ്ങൾ പോലും സൈഡ് നൽകുന്നതിനു ബുദ്ധിമുട്ടായിരുന്നു.
അനൂപ് ജേക്കബ് എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആദ്യ ഗഡുവായി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണത്തിനു തുടക്കമിട്ടിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് ഫണ്ടുകൾ കൂടി പ്രയോജനപ്പെടുത്തി സ്ഥലം ഏറ്റെടുത്തു റോഡിന്റെ വികസന പ്രവർത്തനങ്ങൾക്കു ലക്ഷ്യമുണ്ട്. 2 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന 7 പോയിന്റുകളിൽ സിമന്റ് ഇഷ്ടിക വിരിക്കും.
കൊടും വളവുകളിൽ സ്ഥലം ഏറ്റെടുക്കും. മലിന ജലം ഒഴുകുന്നതിന് ഐറിഷ് ഓടകളും പൂർത്തിയാക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് ഫിലിപ് പറഞ്ഞു.നവീകരണം നടക്കുന്നതിനാൽ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

