കൊച്ചി ∙ ഗാന്ധിജിയുടെ അവസാന നാളുകൾ അടയാളപ്പെടുത്തുന്ന കലാപ്രദർശനം ബിനാലെയിൽ ശ്രദ്ധ നേടുന്നു. മട്ടാഞ്ചേരി ബസാർ റോഡിലെ ക്യൂബ് ആർട്ട് സ്പേസിൽ നടക്കുന്ന ഇടം കലാപ്രദർശനത്തിലാണ് ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി’ എന്ന പേരിൽ ഗാന്ധിയുടെ ജീവിതക്കാഴ്ച ഒരുക്കിയിരിക്കുന്നത്. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഫൊട്ടോഗ്രഫർ സുധീഷ് ഏഴുവത്ത്, കവി പി.എൻ.ഗോപീകൃഷ്ണൻ, ജയരാജ് സുന്ദരേശൻ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ പ്രദർശനം.
ഗാന്ധിജിയുടെ ജീവിതത്തിലെ അവസാനത്തെ രണ്ട് വർഷങ്ങളാണു പ്രദർശനത്തിന്റെ പ്രധാന പ്രമേയം.
ഫൊട്ടോഗ്രഫുകൾ, വിഡിയോകൾ, കവിതകൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഗാന്ധിവധത്തിന്റെ വിചാരണയും പ്രതികളുടെ വിശദാംശങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിയൻ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിൽ കൃത്യമായ ചരിത്രരേഖകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യമെന്ന് ഫൊട്ടോഗ്രഫർ സുധീഷ് ഏഴുവത്ത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

