പിറവം∙ഗ്രാമീണ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പാമ്പാക്കുട പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരീക്കൽ ഫെസ്റ്റ് ആരംഭിച്ചു.
പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്റെ അധ്യക്ഷതയിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അരീക്കൽ വെള്ളച്ചാട്ടത്തിലും പരിസരത്തുമായി വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി 7 വരെയാണു ഫെസ്റ്റ്.വെള്ളച്ചാട്ടത്തിലും പരിസരത്തുമായി ഒരുക്കിയ ദീപാലങ്കാരം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്.വിജയകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, സ്ഥിരസമിതി അധ്യക്ഷരായ രൂപാ രാജു, റീനാമ്മ ഏബ്രഹാം, ജയന്തി മനോജ്,ജിനു സി.ചാണ്ടി, ഫിലിപ് ഇരട്ടയാനിക്കൽ,തോമസ് തടത്തിൽ, കൺവീനർ പി.എസ്.മധുസൂദനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു ൈവകിട്ട് 7നു അരീക്കൽ ബോയ്സിന്റെ കലാപരിപാടികൾ.
നാളെ 4നു മെഗാ തിരുവാതിര തൃശൂർ അസിസ്റ്റന്റ് കലക്ടർ എം.സി.ജ്യോതി ഉദ്ഘാടനം ചെയ്യും. 7നു ഡാൻസ് ഫെസ്റ്റ്.
7നു 6നു സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനാകും.
ചെണ്ടുമല്ലി വിളവെടുപ്പ്
കോതമംഗലം∙ ആയങ്കര ജനത ലൈബ്രറി മഠത്തോത്തുപാറയിൽ നടത്തിയ ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരസമിതി അധ്യക്ഷ സാലി ഐപ് ഉദ്ഘാടനം ചെയ്തു.
പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗം നൈസ് എൽദോ, ലൈബ്രറി പ്രസിഡന്റ് എൽദോ ഐസക്, സെക്രട്ടറി ടൈഗ്രീസ് ആന്റണി, സോജൻ തോമസ്, മാത്യു പിട്ടാപ്പിള്ളിൽ, ബേബിസൺ പുഷ്പമംഗലത്ത്, സുരേഷ് പാട്ടശേരിയിൽ എന്നിവർ പ്രസംഗിച്ചു.
ബോണസ് വിതരണം
കോതമംഗലം∙ നെല്ലിക്കുഴി പഞ്ചായത്ത് ഹരിതകർമസേനയുടെ ഓണാഘോഷവും ബോണസ് വിതരണവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.
മജീദ് അധ്യക്ഷനായി. 41 അംഗങ്ങൾക്കു 10,000 രൂപ വീതം പഞ്ചായത്ത് ഓണസമ്മാനം നൽകി.
കോതമംഗലം എന്റെ നാട് ജനകീയ കൂട്ടായ്മ സ്റ്റാഫ് അംഗങ്ങളും വനിതാമിത്രയും ചേർന്ന് ഓണാഘോഷം നടത്തി. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
പ്രഫ. കെ.എം.
കുര്യാക്കോസ് അധ്യക്ഷനായി. യാചകരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ ‘സ്മൈൽ’ പദ്ധതിയിലൂടെ ജില്ലയിലെ നഗരങ്ങളിലെ തെരുവിൽ നിന്നു പുതുജീവിതത്തിലേക്കു കടന്നുവന്നവർക്കായി നെല്ലിക്കുഴി പീസ്വാലി ഷെൽറ്റർ ഹോമിൽ ഓണാഘോഷം നടത്തി.വാരപ്പെട്ടി പഞ്ചായത്തിൽ അഗതിരഹിത കേരളം, അതിദരിദ്ര അംഗങ്ങൾ, പാലിയേറ്റീവ് കിടപ്പുരോഗികൾ എന്നിവർക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.
ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷയായി.
പൂക്കൃഷി വിളവെടുപ്പ്
കോതമംഗലം∙ ഇരമല്ലൂർ പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ചെണ്ടുമല്ലി പൂക്കൃഷി വിളവെടുപ്പ് കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.
റഷീദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഉമ ഗോപിനാഥ് അധ്യക്ഷയായി.
ലൈബ്രറി പ്രസിഡന്റ് എം.എം. കുഞ്ഞുമൈതീൻ, വൈസ് പ്രസിഡന്റ് കെ.എ.
യൂസഫ്, പി.കെ. കൃഷ്ണൻ, ബഷീർ കുഴുപ്പിള്ളി, കെ.എ.
ശ്രീധരൻ, കെ.ഇ. ഹസൻ, സി.എസ്.
പ്രിയ, റംല ഇബ്രാഹിം, എൻ.സി. ഓമന, ബീവി പരീത്, ഗീത ശ്രീധരൻ, ആതിര ശിവൻ എന്നിവർ പ്രസംഗിച്ചു.
ൈചതന്യയുടെ ഓണാഘോഷം
പിറവം∙ഓണക്കൂർ ൈചതന്യ സാംസ്കാരിക കൂട്ടായ്മയുടെ ഓണാഘോഷം നാളെ നടക്കും.
9നു പാമ്പാക്കുട പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ രൂപ രാജു ഉദ്ഘാടനം ചെയ്യും.
6നു സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് വിൽസൺ പൗലോസിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സഹകരണബാങ്ക് പ്രസിഡന്റ് എബി എൻ.ഏലിയാസ് ഉദ്ഘാടനം ചെയ്യും.
കോട്ടേക്കാവ് ക്ഷേത്രം
കോതമംഗലം∙ പിണ്ടിമന കുറുമറ്റം കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട
സദ്യയും ഹരിതകർമസേനയെയും ആശാവർക്കർമാരെയും ആദരിക്കലും നടത്തി. ആന്റണി ജോൺ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പത്മനാഭൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, സി.പി. മനോജ്, കെ.എസ്.
ഷിജു, എസ്.എം. അലിയാർ, ലത ഷാജി, ലാലി ജോയി എന്നിവർ പ്രസംഗിച്ചു.
ഓണക്കിറ്റ് വിതരണം
ഇലഞ്ഞി∙ പഞ്ചായത്തിൽ അതിദരിദ്രർക്കുള്ള ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷേർളി ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മോളി ഏബ്രഹാം, മാജി സന്തോഷ്, എം.പി.
ജോസഫ്, ജോർജ് ചമ്പമല, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]