കൊച്ചി∙ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ ചിന്ത രവി ഫൗണ്ടേഷനും പലസ്തീൻ ഐക്യദാർഢ്യ സമിതിയും ചേർന്നു സംഘടിപ്പിച്ച ‘ഗാസയുടെ പേരുകൾ’ ക്യാംപെയ്നിൽ പലസ്തീൻ യുദ്ധവിരുദ്ധ വികാരവുമായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട
18000 കുട്ടികളുടെ പേരുകൾ വായിക്കുന്ന ക്യാംപെയ്നാണു കൊച്ചിയിൽ തുടക്കമായത്. കൊല്ലപ്പെട്ട
1500 കുട്ടികളുടെ പേരുകൾ ചടങ്ങിൽ വായിച്ചു. ചിത്രകാരി പി.എസ്.
ജലജ ചിത്രം വരച്ചു.
എൻ.എസ്.മാധവൻ, ശശികുമാർ, ആഷിഖ് അബു, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, നിഖില വിമൽ, ജ്യോതിർമയി, ബോണി തോമസ്, സിതാര കൃഷ്ണകുമാർ, ഇർഷാദ് അലി, ബോസ് കൃഷ്ണമാചാരി, സിഐസിസി ജയചന്ദ്രൻ, പി.എസ്.ഷാഹിന, പി.എഫ് മാത്യൂസ് തുടങ്ങി 60 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ട
കുട്ടികളുടെ പേരുകൾ വായിച്ചു. ഓരോ ജില്ലയിലും ഇതേ ക്യാംപെയ്ൻ സംഘടിപ്പിക്കും.
ശേഷിക്കുന്ന പേരുകൾ ഇൗ ക്യാംപെയ്നുകളിൽ വായിക്കും. 11 ന് പാലക്കാട്, 15 ന് വയനാട്, 20 നു കോഴിക്കോട് എന്നിവിടങ്ങളിൽ സംഗമങ്ങൾ നടക്കും.
15 നു തിരുവനന്തപുരത്ത് സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]