
അരൂർ∙ ഉയരപ്പാത നിർമാണത്തിന് ഇരുമ്പുകമ്പിക്കു പകരം ഉപയോഗിക്കുന്നത് ഫൈബർ കമ്പികൾ (ഗ്ലാസ് ഫൈബർ റിഇൻഫോഴ്സ്ഡ് പോളിമർ– ജിഎഫ്ആർപി റീബാർ). ഇരുമ്പിനെക്കാൾ ബലവും തുരുമ്പിക്കാത്തുതുമായ ഈ കമ്പികളാണ് ഉയരപ്പാതയുടെ കാന, മീഡിയൻ ഭിത്തി എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ദേശീയ പാതയുടെ നിർമാണത്തിന് ഫൈബർ കമ്പി ഉപയോഗിക്കുന്നത്.
ഇരുമ്പ് കമ്പിയുടെ ഒൻപതിലൊന്ന് ഭാരമേ ഇതിനുള്ളൂ.
ഇരുമ്പ് കമ്പി ആവശ്യമായി വരുന്ന പല ഇടങ്ങളിലും ഫൈബർ കമ്പി ഉപയോഗിക്കാം. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 25.5 കിലോമീറ്ററിലാണ് ഇരുവശങ്ങളും കാന നിർമിക്കുന്നത്. തൂണും പാതയും തമ്മിൽ വേർതിരിക്കുന്നിടത്ത് 22 കിലോമീറ്ററോളം തൂണിന്റെ ഇരുവശങ്ങളിലും മീഡിയൻ ഭിത്തി ഫൈബർ കമ്പി ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്യുന്നത്.
കമ്പനിയിൽ നിന്നു കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ അളവിൽ മുറിച്ചതും സി ആകൃതിയിലുള്ളതുമായ ഫൈബർ കമ്പികളാണു നിർമാണത്തിനായി എത്തിച്ചിരിക്കുന്നത്.
ഇത് നിർമാണ ചെലവ് കുറയ്ക്കാനും ജോലി വേഗത്തിൽ തീർക്കാനും സഹായിക്കും. ഇരുമ്പു കമ്പിയെക്കാൾ രണ്ടിരട്ടി ഈട് ഫൈബർ കമ്പിക്കുണ്ടെന്നാണ് ഈ രംഗത്തെ പ്രമുഖ കമ്പനികളുടെ അവകാശവാദം. വെള്ളമോ രാസവസ്തുക്കളോ വീണാലും നശിക്കില്ല.
ടെൻസൈൽ സ്ട്രെങ്ത് കൂടിയ എംആർജി കോംപസിറ്റ്സ് ഉപയോഗിച്ചാണ് ഫൈബർ കമ്പി നിർമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]