2 മുതൽ 8 വരെ പ്രതിഷേധ വാരം ആചരിക്കുമെന്ന് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജൂൺ 2 മുതൽ 8 വരെ കേരളത്തിലെ എല്ലാ സിവിൽ കോടതികളിലും പ്രതിഷേധ വാരം ആചരിക്കുമെന്ന് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെസിജെഎസ്ഒ) അറിയിച്ചു. പ്രോസസ് സർവർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നത് തടഞ്ഞ നടപടി പിൻവലിക്കുക, സംസ്ഥാനത്തൊട്ടാകെ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ച് ക്ലർക്ക് ഗ്രേഡ് 1, സെൻട്രൽ നാജർ, ഹെഡ് ക്ലർക്ക്, ബെഞ്ച് ക്ലർക്ക് ഗ്രേഡ് 2, ആമീൻ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കോടതി ജീവനക്കാർക്കുള്ള ഷെട്ടി കമ്മിഷൻ ഇൻക്രിമെന്റ് സർവീസിലുടനീളം ലഭ്യമാക്കാൻ ഉത്തരവിട്ട കേരള ഹൈക്കോടതി വിധി നടപ്പാക്കാൻ കേരള സർക്കാർ ഉത്തരവ് ഇറക്കുക, ആറ് ടൈപ്പിസ്റ്റുകൾക്ക് ഒരു ഫെയർകോപ്പി സൂപ്രണ്ട് എന്ന സ്റ്റാഫ് പാറ്റേൺ കൃത്യമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.