
ചിരിയോഗ ക്ലാസ് സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സർവകലാശാല ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ചിരിയോഗ ക്ലാസ് സംഘടിപ്പിച്ചു. കെ.കെ.ജോസാണ് ചിരിയോഗയുടെ സ്ഥാപകനായ ഡോ. മദൻ കട്ടാരിയയുടെ ചിരിയോഗ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ക്ലാസ് നയിച്ചത്.
ചിരിയോഗയിലൂടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഊർജ്ജസ്വലതയും ശാരീരിക ഫിറ്റ്നസും നിലനിർത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി സർവകലാശാല അമിനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ വനിതാവേദി കൺവീനർ എ.ജെ.മെറി മോൾ, സംഘടന വൈസ് പ്രസിഡന്റ് സി.ടി.സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.