തൃപ്പൂണിത്തുറ: എരൂർ കണിയാമ്പുഴ മേഖലയിൽ രാത്രികാലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ അപരിചിതർ വീടുകളും സിസിടിവി ക്യാമറകളും നിരീക്ഷിക്കുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. ഇന്നലെ പുലർച്ചെ റോഡിലൂടെ നടന്നുപോയ ചിലരുടെ ദൃശ്യങ്ങൾ കണിയാമ്പുഴ നാരായണനാശാൻ റോഡിനു സമീപത്തെ വീടുകളുടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
നടന്നുപോകുന്നതിനിടെ സിസിടിവി ക്യാമറകളുള്ള വീടുകളുടെ സമീപമെത്തിയപ്പോൾ ക്യാമറ ഉണ്ടെന്നു പറയുകയും ആ വീടുകളിലേക്ക് പ്രത്യേകമായി ശ്രദ്ധതിരിക്കുകയും ചെയ്യുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ഹിന്ദിയിലാണ് ഇവരുടെ സംസാരം.
മോഷണത്തിന് മുന്നോടിയായി സുര ക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്താനാണോ ഇത്തരം നീക്കങ്ങളെന്നാണു നാട്ടുകാർ സംശയിക്കുന്നത്. സമീപദിവസങ്ങളിൽ ഈ ഭാഗത്തുനിന്ന് ബൈക്കും മറ്റൊരു വീട്ടിൽ നിന്ന് ഷൂസും മോഷണം പോയിരുന്നു.
ഇതിനുപിന്നാലെയാണ് രാത്രി അപരിചിതരുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ കാണപ്പെടാൻ തുടങ്ങിയത്. കൃത്യമായ തയാറെടുപ്പുകളോടെയെത്തുന്ന സംഘങ്ങൾ ക്യാമറകളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള വീടുകൾ മുൻകൂട്ടി അടയാളപ്പെടുത്തി വച്ച് പിന്നീട് മോഷണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ പൊലീസിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ദുരൂഹ സാഹചര്യത്തിൽ കാണപ്പെടുന്ന ആളുകളെ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷ ണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

