കൊച്ചി∙ സൈബർ തട്ടിപ്പുകാർക്കായി അക്കൗണ്ടുകൾ വാടകയ്ക്കു നൽകിയവരിലേറെയും വിദ്യാർഥികൾ. തട്ടിപ്പുകാരെ വലയിലാക്കാൻ കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചിയിൽ കണ്ടെത്തിയ 300 വാടക അക്കൗണ്ടുകളിൽ (മ്യൂൾ അക്കൗണ്ട്) ഭൂരിപക്ഷവും വിദ്യാർഥികളുടെതാണെന്നു സിറ്റി പൊലീസ് കമ്മിഷണർ പുട്ട
വിമലാദിത്യ പറഞ്ഞു. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പ് പണം എടിഎം വഴി പിൻവലിച്ചു തട്ടിപ്പു സംഘത്തിന് കൈമാറുമ്പോൾ പതിനായിരങ്ങളാണു കമ്മിഷൻ ലഭിച്ചിരുന്നത്. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇത്തരം പ്രവണതകൾക്കെതിരെ കോളജുകൾ കേന്ദ്രീകരിച്ചു കൊച്ചി സിറ്റി പൊലീസ് ബോധവൽക്കരണം നടത്തുമെന്നും കമ്മിഷണർ പറഞ്ഞു.
ഓപ്പറേഷൻ സൈ ഹണ്ടിൽ 382 കേസുകളിലായി 263 പേരാണ് അറസ്റ്റിലായത്.
സൈ ഹണ്ട് പരിശോധനയിൽ ഏലൂർ സ്വദേശി അഭിഷേക് ബിജു(21), വെങ്ങോല സ്വദേശി ഹാഫിസ്(21), എടത്തല സ്വദേശി അൽത്താഫ് (21) എന്നിവർ അറസ്റ്റിലായിരുന്നു. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ 6 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും ബന്ധിപ്പിക്കുന്ന പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണു സൂചന.
ഇയാൾ മുഖേന ഒരുദിവസം 25 ലക്ഷം രൂപ വരെയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.
2 പേർ പെരുമ്പാവൂരിലും അറസ്റ്റിലായി. മാറമ്പിള്ളി മുടിക്കൽ ചെരുമൂടൻ വീട്ടിൽ ഹസൻ അനസ് (25), വെങ്ങോല അല്ലപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ തെക്കിനേടത്ത് വീട്ടിൽ അമൽ പ്രധാൻ (24) എന്നിവരാണു പിടിയിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

