തുറവൂർ∙ മഴ ശക്തി പ്രാപിച്ചതോടെ ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതിലൂടെയുള്ള യാത്ര ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
ദിവസങ്ങളായി പെയ്യുന്ന മഴയിൽ മഴയിൽ പാത പുഴ പോലെയായി മാറി. കാൽനട യാത്രികർക്ക് പാതയോരത്തു കൂടി നടന്നു പോലും കഴിയാത്ത സ്ഥിതിയാണ്.
വെള്ളക്കെട്ടിലൂടെ നടപ്പിനു പുറമേ, പാതയിലൂടെ പോകുന്ന വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ ദേഹത്ത് ചെളി വെള്ളം തെറിച്ചു യാത്ര കൂടുതൽ ദുരിതപൂർണമാകുന്നു.
അരൂർ ബൈപാസ് കവല മുതൽ കെൽട്രോൺ കവല വരെ ഉയരപ്പാത നിർമാണ ആവശ്യങ്ങൾക്കായി വരുന്ന പുള്ളർ ലോറികളും ക്രെയ്നുകളും മറ്റ് യന്ത്രോപകരണങ്ങളും സദാസമയവും സഞ്ചരിക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് യാത്രക്കാർ അനുഭവിക്കുന്നത്. ഇതിനിടെയാണ് പാതയിൽ പലയിടങ്ങളും തകർന്നു വൻ കുഴികളായി വെള്ളത്തിൽ മൂടിയിരിക്കുന്നത്.
അരൂർ ക്ഷേത്രം കവല, ചന്തിരൂർ, ചന്തിരൂർ പാലം,എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിൽ പാതയിൽ വെള്ളം നിറഞ്ഞു.
അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് കാനയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും കാനയും പൊതു തോടുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഇക്കാരണത്താലാണ് പാതയിൽ വെള്ളക്കെട്ടിന് കാരണം.
പാളിപ്പോയ ചരക്ക് വാഹന തിരിച്ചു വിടൽ
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി മുൻപ് ദീർഘദൂര ചരക്കു വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു.
എന്നാൽ ഇപ്പോൾ ഭൂരിഭാഗം ചരക്ക് ലോറികളും അരൂർ തുറവൂർ പാതയിലൂടെയാണു പോകുന്നത്. വാഹനങ്ങൾ ഈ വഴി വിടുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ 2 മണിക്കൂറിലേറെ വേണം.
മഴ തുടങ്ങിയതോടെയാണ് സ്ഥിതി ഇത്ര ഗുരുതരമായത്.
സാധാരണ 15 മിനിറ്റ് മതി സഞ്ചരിക്കാൻ. ജോലി പുരോഗമിക്കുമ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു ടിഡി കുമ്പളങ്ങി റോഡിലൂടെ തോപ്പുംപടിയിലും എറണാകുളത്ത് നിന്നെത്തുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി ചേർത്തലയിലും എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

