കായംകുളം∙ പട്ടണത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഉടൻ തുടങ്ങും. നഗരസഭ 23-ാം വാർഡിൽ നാലര ഏക്കർ സ്ഥലത്ത് മൂന്നര കോടി രൂപ മുടക്കിയാണ് പ്ലാന്റ് നിർമാണം പൂർത്തീകരിച്ചത്.
വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു വളമാക്കി മാറ്റുന്ന പദ്ധതിയാണിത്. ദിവസേന ആറ് ടൺ ജൈവ മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാൻ കഴിയും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള മുഴുവൻ ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ ശേഷിയുള്ള യന്ത്രസംവിധാനങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ തന്നെ ആദ്യത്തെ യന്ത്രവൽകൃത മാലിന്യ സംസ്കരണ പ്ലാന്റ് ആണ് കായംകുളത്തേത്.
ആധുനിക ശുചിമുറി മാലിന്യ സംസ്കരണ മൊബൈൽ പ്ലാന്റിന്റെ പ്രവർത്തനവും ഉടൻ തുടങ്ങുമെന്ന് നഗരസഭാധ്യക്ഷ പി.ശശികല അറിയിച്ചു.
പ്ലാന്റ് വീടുകളിൽ എത്തിച്ച് ശുചിമുറി മാലിന്യം ശേഖരിച്ച് അവിടെ വച്ച് തന്നെ സംസ്കരിക്കുന്ന പദ്ധതിയാണിത്. ബിപിഎൽ കുടുംബത്തിന് 2500 രൂപയും എപിഎല്ലുകാർക്ക് 3500 രൂപയും സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ് ഇതിന്റെ സർവീസ് ചാർജായി ഈടാക്കുന്നത്.
ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനവും ശുചിമുറിമാലിന്യ മൊബൈൽ പ്ലാന്റിന്റെ ഫ്ലാഗ്ഓഫും നാളെവൈകിട്ട് 4ന് മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
വ്യക്തികളുടെ ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഡീഡ് പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ നിർവഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

