ആലപ്പുഴ ∙ നഗരത്തിലെ ഏറ്റവും ഗതാഗതത്തിരക്കേറിയ, വൈഎംസിഎ പാലത്തിനു പടിഞ്ഞാറ് മാർത്തോമ്മാ പള്ളിയോടു ചേർന്നുള്ള റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. ജില്ലാക്കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ടതോടെ വൈഎംസിഎയിൽ നിന്നു ചാത്തനാട്, തോണ്ടൻകുളങ്ങര ഭാഗത്തേക്ക് എത്തിച്ചേരാൻ ഏറെപ്പേർ ആശ്രയിക്കുന്ന റോഡാണ് തകർന്നുകിടക്കുന്നത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെത്തവണ പരാതി നൽകിയെങ്കിലും നടപടിയില്ല.
“അമൃത് പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾക്കിടെയാണ് റോഡ് കൂടുതലും തകർന്നത്. 6 മാസം മുൻപ് 20 ലക്ഷം രൂപ റോഡിന് അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ കരാറുകാരെ ലഭിച്ചില്ല. വീണ്ടും കരാർ നടപടികളിലേക്ക് കടന്ന് നിർമാണം ഉടൻ തുടങ്ങും.”
കെ.എസ്.ജയൻ, വാർഡ് കൗൺസിലർ
ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
കൂടാതെ ഐടിഐ, അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളും മരുന്നു വിതരണ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും ചെളിവെള്ളം നിറഞ്ഞിരിക്കുകയുമാണ്.
റോഡിനു സമീപത്തെ കാന സ്ലാബിട്ട് മൂടിയിട്ടില്ല. കാനയുടെ വശങ്ങൾ പലയിടത്തും ഇടിഞ്ഞുതാണ നിലയിലാണ്. ഓടയുടെ ശുചീകരണം കൃത്യമായി നടക്കാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളം ഉയർന്ന് റോഡിലൂടെ മലിനജലം പരന്നൊഴുകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

