കൈനകരി ∙ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി ജിഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് കൈനകരി പഞ്ചായത്തിൽ 3 ശുദ്ധജല പ്ലാന്റുകൾ നിർമിച്ചു നൽകി. മായന്നൂർ നിള സേവാ സമിതി എന്ന സംഘടനയുമായി ചേർന്നാണു ജിഐസി പദ്ധതി നടപ്പിലാക്കിയത്. ഏകദേശം 1500 കുടുംബങ്ങൾക്കു പ്രയോജനപ്പെടുന്ന 3 പ്ലാന്റുകളാണു വിവിധ ഭാഗങ്ങളിൽ നിർമിച്ചത്. ജിഐസി എറണാകുളം ബ്രാഞ്ച് മാനേജർ ദേവൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സി.എൽ.ലെജുമോൻ, ദീപ ഗോപകുമാർ, നിള സേവാ സമിതി വൊളന്റിയർ സനൽ ജി.നായർ, പൊതുപ്രവർത്തകൻ പി.ആർ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

