അമ്പലപ്പുഴ ∙ മത്സ്യബന്ധന നിയമം ലംഘിച്ച് വള്ളങ്ങൾ ചെറു മീനുകളെ പിടിച്ച് കരയിൽ എത്തിച്ച് വ്യാപകമായി വിൽക്കുന്നു. തുറമുഖത്ത് എത്തിക്കാതെ മറ്റു ഭാഗങ്ങളിൽ വള്ളങ്ങൾ നങ്കൂരമിട്ടാണ് മീനുകൾ കരയിൽ എത്തിക്കുന്നത്.
ഇന്നലെ തോട്ടപ്പള്ളി തുറമുഖത്ത് നാമമാത്രമായ വള്ളങ്ങൾ 11 സെന്റി മീറ്ററിൽ താഴെ വലിപ്പമുള്ള അയല കൊണ്ടു വന്നു വിറ്റതിനെ തുടർന്ന് ഇരു വിഭാഗം തൊഴിലാളികൾ തമ്മിൽ സംഘർഷവും ഉണ്ടായി.
ചെറിയ മീനുകൾ പിടിക്കാത്തവരും ഇത്തരം മീനുകളെ പിടിച്ചു കൊണ്ടുവന്നവരും തമ്മിലായിരുന്നു സംഘർഷം. ചെറിയ അയല കുട്ടയ്ക്ക് 4000 രൂപയ്ക്ക് വിറ്റ വള്ളങ്ങളുമുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് ചെറിയ മീനുകൾ പിടിച്ച 4 വള്ളങ്ങൾ പിടികൂടി ശിക്ഷിച്ചതാണ്. ഉദ്യോഗസ്ഥരുടെ പരിശോധന കുറയുമ്പോൾ വീണ്ടും ചെറുമീൻപിടിത്തം സജീവമാണ്.
പുറക്കാട്, പഴയങ്ങാടി, പുന്നപ്ര എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് മീൻ വിൽക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

