ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരൻ കൊല്ലപ്പെടുകയും കവർച്ച നടക്കുകയും ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. ക്രൂര കൃത്യം ആസൂത്രണം ചെയ്തെന്നു പൊലീസ് കണ്ടെത്തിയ പതിമൂന്നുകാരിയായ കൊച്ചുമകളുടെ വിശദമായ മൊഴി കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ (ഡിസിപിഒ) രേഖപ്പെടുത്തും.
പെൺകുട്ടിയെ ശാസ്ത്രീയമായി കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ ശിശുക്ഷേമസമിതിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിൽ പെൺകുട്ടി കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നതിനാലാണ് ശിശുക്ഷേമസമിതി കോഴിക്കോട് ഡിസിപിഒയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ആദ്യം പൊലീസ് അന്വേഷണ സംഘത്തിന് പെൺകുട്ടി നൽകിയ മൊഴി മുത്തച്ഛൻ ദുരുദ്ദേശ്യത്തോടെ മോശമായി പെരുമാറിയതിലെ പക കാരണം കൊലപാതകം നടത്താൻ ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടു എന്നായിരുന്നു. എന്നാൽ ഈ മൊഴി പിന്നീട് മാറ്റിപ്പറയുകയായിരുന്നു.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം താൻ മോഷ്ടിക്കാൻ ശ്രമിക്കുന്നത് മുത്തച്ഛൻ കണ്ടുവെന്നും, ഈ വിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പെൺകുട്ടി പിന്നീട് മൊഴി മാറ്റിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഈ രണ്ടു സംഭവങ്ങളും നടന്നിരിക്കുന്നത് 14ന് രാത്രി 8നും 9നും ഇടയിലാണ്.
ഇതിൽ ഏതു മൊഴിയാണ് യഥാർഥത്തിൽ സത്യമെന്ന് സ്ഥിരീകരിക്കുന്നതിനാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലറുടെയും സാന്നിധ്യത്തിൽ വിശദമായ കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്താൻ പൊലീസ് ശിശുക്ഷേമസമിതിയെ സമീപിച്ചത്. കഴിഞ്ഞ 15നു രാത്രിയാണ് ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ കൊച്ചുമകളും ആൺസുഹൃത്തും ഉൾപ്പെടെ ആകെ 4 പേരെയാണ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തത്.
പ്രതികളിൽ 3 ആൺകുട്ടികൾ ചേർത്തല മായിത്തറയിലെ ഒബ്സർവേഷൻ ഹോമിലും പെൺകുട്ടി കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലുമാണ് ഉള്ളത്. കേസിൽ ഉൾപ്പെട്ട
3 ആൺകുട്ടികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള പൊലീസിന്റെ അപേക്ഷ ജൂവനൈൽ ജസ്റ്റിസ് ബോർഡ് വരുന്ന 29ന് പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

