മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ ‘നീക്കം’ എന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തുവന്നു. പ്രേക്ഷകർക്കായി ഓണം സ്പെഷ്യലായാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഈ ചിത്രത്തിലൂടെ സംവിധായകനായ ജഗൻ ഷാജി കൈലാസ് സ്വതന്ത്രമായി സംവിധാനരംഗത്തേക്ക് കടന്നുവരുന്നു എന്നത് സിനിമയുടെ പ്രധാന പ്രത്യേകതയാണ്. ദിലീപ് എന്ന താരത്തിന്റെ കരിയറിലെ 152-ാമത്തെ ചിത്രമാണിത്.
ഉർവ്വശി തീയറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ ആണ്.
മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറുടെ ചുമതല നിർവഹിക്കുന്നു. പൂർണ്ണമായും ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയാണിത്.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ജഗൻ ഷാജി കൈലാസ്ന്റെ വ്യത്യസ്തമായ ശൈലിയിൽ ദിലീപ്ന്റെ പുതിയൊരു വേഷപ്പകർച്ച കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഉർവ്വശി തിയേറ്റേഴ്സ് ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തിക്കും. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ദീപക് ദേവ് നിർവ്വഹിക്കുന്നു.
പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ് ആണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം: സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലസിറ്റി ഡിസൈൻസ്: യേല്ലോ ടൂത്ത്സ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

