ജില്ലാ കലോത്സവത്തിൽ ഉറുദു ഉപന്യാസത്തിൽ ഒന്നാംസ്ഥാനം നേടി ഉത്തർപ്രദേശ് ഗോണ്ട സ്വദേശിനിയായ മനിഹർ റൂബി.
കായംകുളം എസ്വിഎച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥിനിയായ മനിഹർ ഉറുദു ഉപന്യാസം, കഥാരചന, കവിതാരചന മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ്.
കായംകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവ് റവാബ് അലിക്കും സലീമുന്നീസയ്ക്കും സഹോദരങ്ങൾക്കുമൊപ്പം 6 വർഷം മുൻപാണ് ആലപ്പുഴയിലെത്തുന്നത്. 3ാം ക്ലാസ് മുതൽ പഠനം ആലപ്പുഴയിൽ തന്നെ.
അതുകൊണ്ടു മലയാളം നന്നായി വഴങ്ങും. എഴുതാൻ ഒരുപാട് ഇഷ്ടമുള്ള മനിഹർ എംബ്രോയ്ഡറിയും ഗ്ലാസ് പെയിന്റിങ്ങുമെല്ലാം ചെയ്ത് ചെറിയൊരു വരുമാനവുമുണ്ടാക്കുന്നുണ്ട്.
അനിയത്തിമാർക്ക് കുഞ്ഞുടുപ്പുകൾ തുന്നിക്കൊടുക്കുന്നതും ഈ 14 വയസ്സുകാരിയാണ്. കായംകുളം റെയിൽവേ സ്റ്റേഷനു സമീപമാണു താമസം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

