ആലപ്പുഴ ∙ കയർ ഉൽപന്നങ്ങൾ നിർമിച്ചുവിറ്റ വകയിൽ കയർ കോർപറേഷൻ നൽകാനുള്ള 71 കോടി രൂപ കുടിശിക വരുത്തിയതിൽ പ്രതിഷേധിച്ചു ചെറുകിട കയർ സംഘങ്ങളുടെ പ്രസിഡന്റുമാരും, സെക്രട്ടറിമാരും, ചെറുകിട
കയർ ഫാക്ടറി ഉടമകളും കയർ കോർപറേഷൻ ചെയർമാന്റെ ഓഫിസ് ഉപരോധിച്ചു. രാവിലെ 11ന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്കുശേഷം രണ്ടിന് അവസാനിപ്പിച്ചു.
ക്രിസ്മസിന് മുൻപായി കുടിശിക നൽകാമെന്ന് കോർപറേഷൻ എംഡി അറിയിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് സമരത്തിനു നേതൃത്വം നൽകിയ കയർ ഗുഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.പി.ആഘോഷ കുമാർ എന്നിവർ പറഞ്ഞു. തിരുവനന്തപുരത്ത് കയർ വകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ചെയർമാൻ ഓഫിസിൽ ഉണ്ടായിരുന്നില്ല.
“തദ്ദേശസ്ഥാപനങ്ങൾക്ക് കയർ ഭൂവസ്ത്രം നൽകിയ ഇനത്തിൽ 40 കോടി രൂപയോളം കയർ കോർപറേഷന് ലഭിക്കാനുണ്ട്. ഇതിൽ 75% തുക കേന്ദ്ര സർക്കാരിന്റേതും 25% തുക സംസ്ഥാന സർക്കാരിന്റേതും ആണ്.
സർക്കാരുകളുടെ തുക ലഭിച്ചെങ്കിലും സിസ്റ്റം അപ്ഡേറ്റ് ചെയ്യാത്തതിനാൽ തുക വിതരണം ചെയ്യാൻ സാധിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ തന്നെ സിസ്റ്റം അപ്ഡേഷൻ പൂർത്തിയാകുന്നതോടെ കുടിശിക വിതരണം ചെയ്യും.
എന്നാൽ 25 കോടിയിൽ കൂടുതൽ കുടിശിക വരില്ല.”
ജി. വേണുഗോപാൽ, ചെയർമാൻ, കയർ കോർപറേഷൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

