കായംകുളം ∙ നഗരസഭയിലെ ഹരിതകർമ സേന അംഗങ്ങൾക്ക് കളഞ്ഞുകിട്ടിയ സ്വർണ മോതിരം കാണാതായ സംഭവത്തിൽ, തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് നഗരസഭാധ്യക്ഷ പി.ശശികല പറഞ്ഞു. താൻ മോതിരം വാങ്ങിയെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണ്. രാജി, ശ്രീവിദ്യ എന്നിവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ കളഞ്ഞു കിട്ടിയ മോതിരവുമായി നഗരസഭയിൽ എത്തുകയും ഇക്കാര്യം തന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു.
ഹരിതകർമ സേനാംഗങ്ങളും ജെഎച്ച്ഐ നിസയും കൂടിയാണ് തന്നെ വന്നു കണ്ടത്.
മോതിരം നഗരസഭയുടെ സ്ട്രോങ്ങ് റൂമിൽ വയ്ക്കാൻ ജനറൽ സൂപ്രണ്ടിനെ അപ്പോൾ തന്നെ ഇവരുടെ സാന്നിധ്യത്തിൽ ഏൽപിച്ചിരുന്നു. മോതിരം കണ്ടുകിട്ടുന്നതിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
ഇതോസമയം, ഹരിത കർമ സേനാംഗങ്ങൾക്ക് കളഞ്ഞുകിട്ടിയ സ്വർണ മോതിരം നഗരസഭയിൽ നിന്ന് കാണാതായ സംഭവത്തിൽ നഗരസഭാധ്യക്ഷ ഒഴിഞ്ഞുമാറുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാൈവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
വകുപ്പുതല അന്വേഷണം നടത്താൻ തദ്ദേശസ്വയംഭരണ മന്ത്രി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടും പരാതി സമർപ്പിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

